Quantcast

മതി സഹോദരന്‍മാരെ മതി; ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    13 Nov 2023 6:25 AM GMT

pope francis
X

ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഇസ്രായേലികളും ഫലസ്തീനികളും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"മതി, മതി സഹോദരന്മാരെ, മതി", ഗസ്സ മുനമ്പിൽ പരിക്കേറ്റവരെ ഉടൻ പരിചരിക്കണമെന്നും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മാര്‍പാപ്പ. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങൾ ഒരിക്കലും സമാധാനം കൊണ്ടുവരില്ലെന്നും സംഘർഷം വ്യാപിക്കാതിരക്കട്ടെയെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു. ''ഇസ്രയേലിലെയും ഫലസ്തീനിലെയും ഗുരുതരമായ സാഹചര്യങ്ങളിലേക്കാണ് നമ്മുടെ ചിന്തകൾ ഓരോ ദിവസവും തിരിയുന്നത്. ഫലസ്തീനികൾ, ഇസ്രായേലികൾ, ദുരിതമനുഭവിക്കുന്ന എല്ലാവരുടെയും ഒപ്പമാണ് ഞാന്‍. ആയുധങ്ങൾ കളയൂ. അവ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല, സംഘർഷം പടരാതിരിക്കട്ടെ! മതി! മതി സഹോദരന്മാരേ! മതി!'' പോപ്പ് പറയുന്നു.

ഏത് മതവിഭാഗത്തില്‍ പെട്ടയാളാണെങ്കിലും അവരെല്ലാം പവിത്രമാണ്. ദൈവത്തിന്‍റെ കണ്ണില്‍ വിലപ്പെട്ടവരാണ്. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. നമുക്ക് പ്രത്യാശ നഷ്ടപ്പെടാതിരിക്കട്ടെ. ഹൃദയകാഠിന്യത്തേക്കാൾ മാനവികതയുടെ ഒരു ബോധം നിലനിൽക്കാൻ നമുക്ക് പ്രാർത്ഥിക്കാം, അശ്രാന്തമായി പ്രവർത്തിക്കാം...മാര്‍പാപ്പ പറഞ്ഞു.

അതസമയം ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം തുടരുകയാണ് ഇസ്രായേല്‍. ടർച്ചയായ ആക്രമണവും ഇന്ധനമില്ലായ്മയും കാരണം ഗസ്സയിൽ 22 ആശുപത്രികളുടെയും 49 ഹെൽത്ത്​ സെൻററുകളുടെയും പ്രവർത്തനം നിലച്ചു. ഗസ്സയിൽ കൂടുതൽ സഹായം ഉറപ്പാക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ ഖത്തർ അമീറിനെ ടെലിഫോണിൽ അറിയിച്ചു. മാഡ്രിഡ്​ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ അണിനിരന്ന ഫലസ്​തീൻ ഐക്യദാർഢ്യ റാലികൾ തുടരുകയാണ്​.

TAGS :

Next Story