Quantcast

'ഗസ്സയിലും ലെബനാനിലും നടന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ അധാര്‍മികം': മാർപാപ്പ

യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ

MediaOne Logo

Web Desk

  • Updated:

    2024-09-29 18:06:10.0

Published:

29 Sep 2024 6:02 PM GMT

ഗസ്സയിലും ലെബനാനിലും നടന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ അധാര്‍മികം: മാർപാപ്പ
X

ബെൽജിയം: ഇസ്രായേൽ ഗസ്സയിലും ലെബനാനിലും നടത്തുന്ന ആക്രമണങ്ങളെ പരോക്ഷമായി വിമർശിച്ച് പോപ് ഫ്രാൻസിസ്. യുദ്ധങ്ങൾ അധാർമികമാണെന്നും സൈനിക ആധിപത്യം യുദ്ധ നിയമങ്ങൾക്കപ്പുറമാണെന്നും പോപ് പറഞ്ഞു. ഇസ്രായേലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പോപിന്റെ വിമർശനം. ബെൽജിയത്തിൽ നിന്നും താമസസ്ഥലത്തേക്കുള്ള യാത്രാമധ്യേ, ഗസ്സയിലേയും ലെബനാനിലെയും ഇസ്രായേൽ ആക്രമണത്തെ കുറിച്ചും ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തെകുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടാണ് മാർപാപ്പയുടെ പ്രതികരണം.

പ്രതിരോധം എപ്പോഴും ആക്രമണത്തിന് ആനുപാതികമായിരിക്കണം. ആനുപാതികമല്ലാത്ത ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ ധാർമികതയ്ക്ക് അതീതമായി ആധിപത്യ പ്രവണതയുണ്ടാകും. ഇത് ചെയ്യുന്നത് ഏത് രാജ്യമായിരുന്നാലും അത് അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തന്നെ അധാർമികമാണ്. എങ്കിലും അതിലും ചില ധാർമികതയെ സൂചിപ്പിക്കുന്ന നിയമങ്ങളുണ്ടെന്നും മാർപാപ്പ പറഞ്ഞു.

ലെബനാനിലെ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ല തലവൻ ഹസൻ നസ്‌റുല്ലയും മറ്റ് നേതാക്കളും കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആറ് പർപ്പിട സമുച്ചയങ്ങളാണ് തകർന്നത്. ലെബനാനിൽ വ്യോമാക്രമണം ശക്തമാക്കിയ ഇസ്രായേൽ കരയുദ്ധത്തിന് ഒരുങ്ങുകയാണ്.

TAGS :

Next Story