കുരങ്ങുവസൂരി ബാധിച്ച ഗർഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി
കുരുങ്ങ് വസൂരി ഗർഭിണികളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്
വാഷിങ്ടൺ: അമേരിക്കയിൽ കുരങ്ങുവസൂരി വൈറസ് ബാധിച്ച ഗർഭിണി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് 'സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഗർഭിണികളായ സ്ത്രീകൾക്ക് കുരങ്ങുപനി ബാധിച്ച് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സിഡിസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മുമ്പ് കുരങ്ങുവസൂരി പടർന്ന സാഹചര്യത്തിൽ ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിന് രോഗം പിടിപെട്ടിരുന്നു. എന്നാൽ ഇത്തവണ കുഞ്ഞിന് രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് സിഡിസിയുടെ ഡോ ബ്രെറ്റ് പീറ്റേഴ്‌സൺ പറഞ്ഞു.കുട്ടിക്ക് ഇമ്യൂൺ ഗ്ലോബുലിൻ ഇൻഫ്യൂഷൻ നൽകിയതായി സിഡിസി അധികൃതർ പറഞ്ഞു. കുരങ്ങുവസൂരി പടർന്നുപിടിക്കുന്ന സമയത്ത് രോഗപ്രതിരോധമായി ഗ്ലോബിൻ ആന്റിബോഡി ചികിത്സയായി നൽകാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയിട്ടുണ്ട്.
സിഡിസിയുടെ നിർദേശം അനുസരിച്ച് കുരുങ്ങ് വസൂരി ഗർഭിണികളിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ഗർഭിണികളിൽ രോഗനിർണയവും വെല്ലുവിളിയാണ്. ഗർഭിണികൾ, അടുത്തിടെ ഗർഭിണിയായവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് വൈദ്യചികിത്സയ്ക്ക് മുൻഗണന നൽകണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
Adjust Story Font
16