എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ദ്രൗപതി മുര്‍മു പങ്കെടുക്കും
സെപ്തംബര്‍ 17 മുതല്‍ 19 വരെയുള്ള ലണ്ടന്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രത്തെ പ്രതിനീധികരിച്ച് മുര്‍മു അനുശോചനമറിയിക്കും
ഡല്‍ഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. സെപ്തംബര്‍ 17 മുതല്‍ 19 വരെയുള്ള ലണ്ടന്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രത്തെ പ്രതിനീധികരിച്ച് മുര്‍മു അനുശോചനമറിയിക്കും.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഗര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അനുശോചിച്ചു. ഏഴു പതിറ്റാണ്ടു കാലം ബ്രിട്ടന്‍ ഭരിച്ച എലിസബത്ത് രാജ്ഞി(96) സെപ്തംബര്‍ 8നാണ് അന്തരിച്ചത്. ഇന്ത്യയുടെ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ തിങ്കളാഴ്ച ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ എത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാജ്ഞിയുടെ മൃതദേഹം ബെക്കിങ് ഹാം കൊട്ടാരത്തിലെത്തിച്ചിരുന്നു. C-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ലണ്ടനിൽ നിന്നും മൃതദേഹം ബെക്കിങ്ഹാമിലേക്ക് എത്തിച്ചത്. മകൾ ആൻ മൃതദേഹത്തെ അനുഗമിച്ചു. സെപ്തംബര്‍ 19നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. എഡിൻബർഗിൽ പതിനായിരങ്ങളാണ് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചത്.
Adjust Story Font
16