Quantcast

ഡിവോഴ്‌സിന് പിന്നാലെ ഡയാന രാജകുമാരി സുഹൃത്തുക്കൾക്കെഴുതിയ കത്തുകൾ ലേലത്തിന്: ലഭിച്ചത് 1 കോടി രൂപ

ഒരു കത്തിൽ ഡയാന എഴുതിയിരിക്കുന്നത് "ഇത്രയൊക്കെ അനുഭവിക്കേണ്ടി വരും എന്നറിഞ്ഞിരുന്നെങ്കിൽ താനിതിന് സമ്മതിക്കുകയേ ഇല്ലായിരുന്നു" എന്നാണ്

MediaOne Logo

Web Desk

  • Updated:

    2023-02-20 13:27:11.0

Published:

20 Feb 2023 1:22 PM GMT

ഡിവോഴ്‌സിന് പിന്നാലെ ഡയാന രാജകുമാരി സുഹൃത്തുക്കൾക്കെഴുതിയ കത്തുകൾ ലേലത്തിന്: ലഭിച്ചത് 1 കോടി രൂപ
X

ഡയാന രാജകുമാരി ഉറ്റ സുഹൃത്തുക്കൾക്കെഴുതിയ കത്തുകൾക്ക് ലേലത്തിൽ ലഭിച്ചത് റെക്കോർഡ് തുക. ചാൾസ് രാജാവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ ഡയാന, സുഹൃത്തുക്കളായ സൂസി, താരെക് കസ്സം എന്നിവർക്കെഴുതിയ കത്തുകളാണ് ലേലത്തിൽ വച്ചത്. തന്റെ മനോവിഷം ഡയാന പങ്കു വയ്ക്കുന്ന കത്തുകൾക്ക് ലേലത്തിൽ ലഭിച്ചത് 1 കോടി രൂപയാണ്.

ഡയാന തങ്ങൾക്കെഴുതിയ 32 കത്തുകളാണ് സുഹൃത്തുക്കളിരുവരും 25 വർഷത്തോളം സൂക്ഷിച്ചു വച്ചത്. അത്രയും പരസ്യമായി ഒരു വിവാഹബന്ധം വേർപെടുത്തേണ്ടി വന്നതു മൂലമുണ്ടായ വേദനയും സമ്മർദവും ഡയാന പങ്കു വയ്ക്കുന്ന കത്തുകളിൽ ചിലതിൽ ഡയാനയുടെ മനോധൈര്യവും വെളിവാകുന്നുണ്ട്. 1996 ഫെബ്രുവരി 17നെഴുതിയ കത്തിൽ ഡയാന എഴുതിയിരിക്കുന്നത് ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ സംഭവിക്കുക എന്നറിഞ്ഞിരുന്നെങ്കിൽ താനിതിന് സമ്മതിക്കുകയേ ഇല്ലായിരുന്നു എന്നാണ്. താൻ സദാസമയവും നിരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും തന്റെ വാക്കുകളെല്ലാം പലയാവർത്തി വായിക്കപ്പെടുന്നത് കൊണ്ട് പല കാര്യങ്ങളും വെളിപ്പെടുത്താൻ സാധിക്കുന്നില്ലെന്നും ഡയാന മറ്റൊരു കത്തിൽ പറയുന്നു. കൂട്ടുകാരികൾക്കൊപ്പമുള്ള ഓപ്പെറ സെഷനിൽ പങ്കെടുക്കാൻ സാധിക്കാത്തതിലുള്ള ക്ഷമാപണമാണ് മറ്റൊരു കത്തിൽ.

1997 എല്ലാവർക്കും നല്ലൊരു വർഷമായിരിക്കും എന്ന പ്രത്യാശയും ഒരു കത്തിൽ ഡയാന പങ്കു വയ്ക്കുന്നുണ്ട്. എന്നാൽ അവിചാരിതമായി ഈ വർഷമാണ് കാറപകടത്തിൽ ഡയാന മരിക്കുന്നത്.

TAGS :

Next Story