കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം; നൂറിലധികം വിദ്യാർഥികൾ അറസ്റ്റിൽ
ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നൽകുന്ന സഹായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്.
ന്യൂയോർക്ക്: കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിച്ച നൂറിലധികം വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് റഗുലർ ക്ലാസുകൾ നിർത്തിവെച്ചു. ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനായി മാത്രമാണ് ഉണ്ടാവുകയെന്ന് യുണിവേഴ്‌സിറ്റി പ്രസിഡന്റ് നെമത് മിനൗഷെ ഷഫിക് പറഞ്ഞു.
Despite the university's administration threatening to raid the camp again if they set up tents, students at the Columbia Gaza Solidarity Encampment insist on pitching tents again.https://t.co/HwbLXNHKdH pic.twitter.com/l1r3amgGRe
— PALESTINE ONLINE 🇵🇸 (@OnlinePalEng) April 22, 2024
ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നൽകുന്ന സഹായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ബുധനാഴ്ച മുതലാണ് വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്. കാമ്പസിൽ ഗസ്സ ഐക്യദാർഢ്യ ടെന്റുകൾ നിർമിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.
Yale Shuttles are being used to transport students being arrested!
— PALESTINE ONLINE 🇵🇸 (@OnlinePalEng) April 22, 2024
A large group of polic officers exit the building, after arresting around 30 students, amid “DAWN! DAWN! WITH OCCUPATION!” chants from the crowd. pic.twitter.com/0zDoUWW0Yg
ടെന്റുകൾ വളഞ്ഞാണ് പൊലീസ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. കാമ്പസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മിനൗഷെ ഷഫിക് പറഞ്ഞു. അതേസമയം വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിനെതിരെ ലോകവ്യാപകമായി വലിയ പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യാർഥികളെ പിന്തുണച്ച് നിരവധിപേർ സോഷ്യൽ മീഡിയയിൽ ഐക്യാർഢ്യ വിഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
In a heartwarming display of global solidarity!
— PALESTINE ONLINE 🇵🇸 (@OnlinePalEng) April 22, 2024
Pro-Palestinian activists from around the world unite in a powerful video wholeheartedly applauding in support of Columbia University students.🙌🏻🇵🇸 pic.twitter.com/izIfnbaCWI
Adjust Story Font
16