Quantcast

'പുടിൻ യൂറോപിന് ഭീഷണി': ബോറിസ് ജോൺസൺ

യു.എൻ രക്ഷാ കൗൺസിൽ അടിയന്തരമായി വിളിച്ചു ചേർക്കണം

MediaOne Logo

Web Desk

  • Updated:

    2022-03-04 05:19:44.0

Published:

4 March 2022 5:08 AM GMT

പുടിൻ യൂറോപിന് ഭീഷണി: ബോറിസ് ജോൺസൺ
X

വ്‌ളാദിമിർ പുടിൻ യുറോപിനാകെ ഭീഷണിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യു. എൻ രക്ഷാ കൗൺസിൽ അടിയന്തരമായി വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്‌ളാദ്മിർ സെലിൻസ്കിയു മായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

അതേസമയം യുക്രൈനിൽ റഷ്യയുടെ ബോംബാക്രമണവും ഷെല്ലാക്രമണവും തുടർന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ആണവനിലയങ്ങളും സുരക്ഷാ നിലയങ്ങലും ലക്ഷ്യം വെച്ചാണ് റഷ്യയുടെ ആക്രമണം. ചെർണീവിൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേരാണ് കൊല്ലപ്പെട്ടത്. സുമിയിലും ആക്രമണം രൂക്ഷമാണ്. എന്നാൽ കിയവിനെ ലക്ഷ്യമാക്കിയിലുള്ള ക്രൂസ് മിസൈൽ തകർത്തെന്നാണ് യുക്രൈൻ പറയുന്നത്.

പുടിനെ നേരിട്ട് ചര്‍ച്ചക്ക് ക്ഷണിച്ച് സെലെന്‍സ്കി യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്. കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.


TAGS :

Next Story