റീൽസും വീഡിയോസും 96 വയസ്സുള്ള മുത്തശ്ശിയുമൊത്ത്; സമൂഹ മാധ്യമങ്ങളിൽ സൂപ്പർ സ്റ്റാറായി ക്രിസ് പുൻസലൻ
മുത്തശ്ശിയുടെ മുഴുസമയ പരിപാലകനാണ് കണ്ടൻറ് ക്രിയേറ്ററും സംഗീതജ്ഞനുമായ ക്രിസ്
Chris Punsalan and Grandmother lola
ക്രിസ് പുൻസലന് ഇൻസ്റ്റാഗ്രാമിൽ 9,13,000 ഫോളോവേഴ്സും ടിക് ടോക്കിൽ 1.8 ദശലക്ഷം ഫോളോവേഴ്സും ഫേസ്ബുക്കിൽ 2,39,000 ഫോളോവേഴ്സുമുണ്ട്. ഏഴര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് യൂട്യൂബിലുമുണ്ട്. മനോഹര വസ്ത്രങ്ങളണിഞ്ഞും അതിമനോഹര സ്ഥലങ്ങൾ സന്ദർശിച്ചും വിലകൂടിയ ജീവിത ശൈലി കാണിച്ചുമാണ് ഈ നേട്ടമെന്ന് കരുതേണ്ട. വയോധികരെ പലരും വൃദ്ധസദനങ്ങളിലും കെയർ ഹോമുകളിലും തള്ളുന്ന കാലത്ത് തന്റെ മുത്തശ്ശിയാണ് ക്രിസിന്റെ നേട്ടത്തിന് പിറകിലെ താരം. 20 വയസ്സുള്ള ക്രിസിനൊപ്പം വീഡിയോകളിലും റീൽസിലും നിറഞ്ഞ് നിൽക്കുന്നത് 96 വയസ്സുള്ള മുത്തശ്ശി ലോലയാണ്. മുത്തശ്ശിയുടെ മുഴുസമയ പരിപാലകനാണ് കണ്ടൻറ് ക്രിയേറ്ററും സംഗീതജ്ഞനുമായ ക്രിസ്. ഇവയെല്ലാം വീഡിയോകളായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇൻസ്റ്റഗ്രാം. ടിക്‌ടോക്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെല്ലാം ഇത്തരം വീഡിയോകൾ കാണാം.
2014 മുതൽ ക്രിസ് മുത്തിശ്ശിക്കൊപ്പം വീഡിയോകൾ ചെയ്യുകയാണ്. മില്യൺ കണക്കിന് പേരാണ് ഈ വീഡിയോകൾ കാണുന്നത്. 2019ൽ ''പരിചാരകന്റെ ഒരു ദിവസം'' എന്ന പേരിൽ വീഡിയോ ഷൂട്ട് ചെയ്ത് ടിക് ടോക്കിൽ പോസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്. രാവിലെ ഏഴ് മണിക്ക് പോസ്റ്റ് ചെയ്ത വീഡിയോക്ക് രണ്ട് മണിക്കൂറുനകം ദശലക്ഷം വ്യൂസുണ്ടായി. 11,000 ഫോളോവേഴ്സ് ലഭിച്ചു. ഇതോടെ ക്രിസ് അത്ഭുതപ്പെട്ടു. ഇതോടെ നിരവധി സന്ദേശങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഈ ഫീഡ്ബാക്കുകൾ വീണ്ടും വീഡിയോകൾ ചെയ്യാൻ ക്രിസിന് കരുത്തേകി.
ഏഴ് വർഷമായി ക്രിസ് തന്റെ മുത്തശ്ശിയെ പരിപാലിക്കുന്നുണ്ട്. 'മറ്റെല്ലാവരും ജോലി ചെയ്യുമ്പോൾ ഞാൻ മുത്തശ്ശിയെ പരിപാലിക്കാൻ ആഗ്രഹിച്ചു, കാരണം അവർ (ചെറുപ്പം മുതൽ) എന്നെ പരിപാലിച്ചു. അതിനാൽ അവരെ ഹോം കെയറിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല' ഇതാണ് ഈ തീരുമാനത്തിന് പിറകിലുള്ള കാരണമെന്നാണ് ക്രിസ് പറയുന്നത്. ഇത്തരം ആളുകളെ പരിചരിക്കുന്നവരുടെ ജീവിതം ജനങ്ങൾ കാണണമെന്നതിനാൽ തന്റെ ജീവിതം പങ്കിടുകയായിരുന്നുവെന്ന് ക്രിസ് ഒരു വീഡിയോയിൽ പറഞ്ഞു. ഫിലിപ്പീൻസിൽ പൊതു സ്‌കൂൾ അധ്യാപികയായിരുന്ന ലോലയുടെ കുടുംബം യു.എസിലേക്ക് കുടിയേറുകയായിരുന്നു.
Reels and videos with 96-year-old grandmother; Chris Punsalan became a superstar in social media
Adjust Story Font
16