Quantcast

ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റി

പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-20 06:55:27.0

Published:

20 April 2024 4:41 AM GMT

Tesla CEO Elon Musk Postpones India Visit
X

ന്യൂയോർക്ക്: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചതായി റിപ്പോർട്ട്. ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി ന​രേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ചക്കായി കാത്തിരിക്കുകയാണെന്നാണ് ഏപ്രിൽ പത്തിന് മസ്ക് എക്സിൽ കുറിച്ചത്. ഇന്ത്യയിൽ ടെസ്‍ല 2-3 ബില്യൺ ഡോളറിന്റെ നിക്ഷേപം ​പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലോൺ മസ്കിന്റെ സന്ദർശനം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിരുന്നു.

നിർഭാഗ്യവശാൽ, ടെസ്‍ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് ഇലോൺ മസ്ക് എക്സിൽ അറിയിച്ചു. ഈ വർഷം തന്നെ ഇന്ത്യയിലെത്താനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞവർഷം ജൂണിൽ മോദി അമേരിക്ക സന്ദർശിച്ചപ്പോൾ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‍ലയെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്ന് നടന്നിരുന്നു.

TAGS :

Next Story