ഇൻഫോസിസ് ഓഹരികൾ ഇടിഞ്ഞു; ഋഷി സുനകിന്റെ ഭാര്യ അക്ഷതക്ക് 61 മില്ല്യൺ ഡോളർ നഷ്ടം
2020 മാർച്ചിന് ശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇൻഫോസിസിന് ഉണ്ടായത്
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് 61 മില്ല്യൺ ഡോളർ നഷ്ടം. ഇൻഫോസിസ് ഓഹരികൾ ഇടിഞ്ഞതിനെ തുടർന്നാണ് വൻ നഷ്ടമുണ്ടായത്. അക്ഷതയുടെ പിതാവ് നാരായണ മൂർത്തിയുടെ സഹസ്ഥാപകനായ ഇന്ത്യൻ സോഫ്റ്റ് വെയര്‍ ഭീമനായ ഇൻഫോസിസില്‍ 0.94% ഓഹരിയുണ്ട്.
2020 മാർച്ചിന് ശേഷമുള്ള എറ്റവും വലിയ ഇടിവാണ് ഇൻഫോസിസിന് ഉണ്ടായത്. അതേസമയം, അക്ഷതയുടെ സമ്പത്തും ഋഷി സുനകിന്റെ രാഷ്ട്രീയയവും എപ്പോഴും ചർച്ചയാകാറുണ്ട്. അക്ഷതാ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജൻസിയുടെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട്ഋഷി സുനക്കിനെതിരെ പാർലമെൻറ് സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം പതിമൂന്നിനാണ് അന്വേഷണം ആരംഭിച്ചത്.
ബജറ്റിലുണ്ടായ നയപരമായ മാറ്റങ്ങൾ ശിശുസംരക്ഷണ ഏജൻസിക്ക് പ്രയോജനം നൽകുന്നതാണെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ പാർട്ടിയടക്കം അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തുടർന്നാണ് പാർലമെൻറ് സമിതി അന്വേഷണം നടത്താൻ തീരുമാനിച്ചത്.
Adjust Story Font
16