റഷ്യൻ ചാന്ദ്രദൗത്യം പരാജയം; 'ലൂണ 25' ചന്ദ്രനിൽ തകർന്നുവീണു
ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ വന്ന പിഴവാണ് അപകടകാരണം
റഷ്യൻ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ലൂണ 25 ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകർന്നു. ഭ്രമണപഥം താഴ്ത്തുന്ന പ്രക്രിയയിൽ വന്ന പിഴവാണ് അപകടകാരണം. 47 വർഷങ്ങൾക്ക് ശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമാണ് പരാജയത്തിൽ കലാശിച്ചത്.
ആഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്നമുണ്ടായെന്നാണ് വിവരം. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു.
അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്.
Adjust Story Font
16