Quantcast

റഷ്യ യുദ്ധം തുടങ്ങിയ അന്ന് ചിക്കൻ ബിരിയാണി നൽകി;യുദ്ധകാലത്ത് ബങ്കറായി കിയവിലെ ഇന്ത്യൻ റസ്റ്റാറൻറ്‌

ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ, വീടില്ലാത്തവർ എന്നിവരൊക്കെ ഇവിടെ അഭയം തേടിയെത്തിയവരുടെ കൂട്ടത്തിലുണ്ട്

MediaOne Logo

Web Desk

  • Published:

    2 March 2022 11:22 AM GMT

റഷ്യ യുദ്ധം തുടങ്ങിയ അന്ന് ചിക്കൻ ബിരിയാണി നൽകി;യുദ്ധകാലത്ത് ബങ്കറായി കിയവിലെ ഇന്ത്യൻ റസ്റ്റാറൻറ്‌
X

യുദ്ധകാലത്ത് ബങ്കറായി കിയവിലെ ഇന്ത്യൻ റസ്റ്റാറൻറ് 'സാത്തിയാ'. യുക്രൈനിൽ റഷ്യ അധിനിവേശം തുടങ്ങിയ കഴിഞ്ഞ വ്യാഴാഴ്ച മുതൽ മനീഷ് ദവേയുടെ റസ്റ്റാറൻറ് 130 ലേറെ പേർക്കാണ് അഭയം നൽകുന്നത്. തനിക്ക് കഴിയുന്നത്ര നാൾ ഈ സേവനം തുടരുമെന്നാണ് ഉടമ ദവേ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ വാരത്തോടെ യുക്രൈൻ തലസ്ഥാനമായ കിയവ് യുദ്ധഭൂമിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരല്ലാത്തവർക്കും ഇവിടെ അഭയം നൽകിവരികയാണ്. ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ, വീടില്ലാത്തവർ എന്നിവരൊക്കെ ഇവിടെ അഭയം തേടിയെത്തിയവരുടെ കൂട്ടത്തിലുണ്ട്. ഒരു ബോംബ് ഷെൽട്ടർ പോലെ ഇവിടെ നിരവധി യുക്രൈൻ പൗരന്മാർ എത്തിയിട്ടുണ്ടെന്ന് ദവേ പറഞ്ഞു.

റഷ്യ അധിനിവേശം തുടങ്ങിയ വ്യാഴാഴ്ച തന്റെ റസ്റ്റാറൻറിലെത്തിയവരെ ചിക്കൻ ബിരിയാണി വിളമ്പിയാണ് ഇദ്ദേഹം സ്വീകരിച്ചത്. എന്നാൽ നിലവിൽ സഞ്ചാര നിയന്ത്രണമുള്ളതിനാൽ ഭക്ഷണവിഭവങ്ങൾ ശേഖരിക്കാൻ കഴിയാത്തത് പ്രശ്‌നമായേക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. നാലഞ്ച് ദിവസത്തേക്കുള്ള അരിയും മാവുമുണ്ടെന്നും എന്നാൽ പച്ചക്കറിയും മറ്റു സാധനങ്ങളും വാങ്ങേണ്ടതുണ്ടെന്നും ദവേ വ്യക്തമാക്കി.

2021 ഒക്‌ടോബറിലാണ് വഡോദരയിൽ നിന്ന് ദവേ കിയവിലെത്തിയത്. തുടർന്ന് ഇന്ത്യൻ ഭക്ഷണം നൽകുന്ന റസ്റ്റാറൻറ് തുറക്കുകയായിരുന്നു. 20,000 ത്തിലേറെ ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിയിരുന്നത്. 6000 പേരെയാണ് ഇപ്പോൾ തിരിച്ചുകൊണ്ടുവന്നത്. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ കൂടുതൽ പേരെ തിരിച്ചുകൊണ്ടുവരും.

Sathiya, an Indian restaurant in Kyiv, was a bunker during the war.

TAGS :

Next Story