ലൈംഗികത ദൈവം മനുഷ്യനു നൽകിയ മനോഹരമായ കാര്യം-ഫ്രാൻസിസ് മാർപാപ്പ
ലൈംഗികത, വിശ്വാസം, കത്തോലിക്കാ സഭയ്ക്കകത്തെ ലൈംഗിക പീഡനങ്ങൾ, പോൺ വ്യവസായം, ഗർഭഛിദ്രം, എൽ.ജി.ബി.ടി അവകാശങ്ങൾ അടക്കം നിരവധി വിഷയങ്ങളെക്കുറിച്ച് അഭിമുഖത്തിൽ മാർപാപ്പ നിലപാട് വ്യക്തമാക്കി
വത്തിക്കാൻ സിറ്റി: ലൈംഗികത(സെക്‌സ്) ദൈവം മനുഷ്യന് നൽകിയ ഏറ്റവും മനോഹരമായ കാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയിലാണ് കത്തോലിക്കാ സഭാ തലവൻ ലൈംഗികതയുടെ നന്മകളെ വിവരിച്ച് സംസാരിച്ചത്.
'ദി പോപ്പ് ആൻസേഴ്‌സ്' എന്ന പേരിൽ ഡിസ്‌നിപ്ലസ് ആണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. കഴിഞ്ഞ വർഷം റോമിൽ വച്ച് 20കാരായ പത്തു യുവാക്കളുമായി മാർപാപ്പ നടത്തിയ കൂടിക്കാഴ്ചയെ ആധാരമാക്കിയാണ് ഡോക്യുമെന്ററി തയാറാക്കിയത്. ലൈംഗികത, വിശ്വാസം, കത്തോലിക്കാ സഭയ്ക്കകത്തെ ലൈംഗിക പീഡനങ്ങൾ, പോൺ വ്യവസായം, ഗർഭഛിദ്രം, എൽ.ജി.ബി.ടി അവകാശങ്ങൾ അടക്കം നിരവധി വിഷയങ്ങളിൽ യുവാക്കൾ മാർപാപ്പയുടെ നിലപാട് ആരായുകയാണ് ഇതിൽ.
സ്വയം ലൈംഗികമായി ആവിഷ്‌ക്കരിക്കാനാകുന്നത് ഐശ്വര്യമാണെന്ന് ചോദ്യങ്ങളോട് പ്രതികരിച്ച് മാർപാപ്പ പറഞ്ഞു. യഥാർത്ഥ ലൈംഗിക ആവിഷ്‌ക്കാരത്തിൽനിന്ന് താൽപര്യം കുറയ്ക്കുന്നതെന്നും ഈ ഐശ്വര്യം ചോർത്തിക്കളയുകയും നമ്മെ കൊച്ചാക്കുകയും ചെയ്യുമെന്ന് സ്വയംഭോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. എൽ.ജി.ബി.ടി സമൂഹത്തെ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്നും മാർപാപ്പ പറഞ്ഞു.
'എല്ലാവരും ദൈവത്തിന്റെ മക്കളാണ്. ദൈവം ആരെയും തള്ളിക്കളയില്ല. ദൈവം ഒരു പിതാവാണ്. ആരെയും സഭയിൽനിന്ന് പുറത്താക്കാൻ എനിക്ക് അവകാശമില്ല.'-അദ്ദേഹം വ്യക്തമാക്കി.
ഗർഭം അവസാനിപ്പിച്ചവരോട് പുരോഹിതർ ദയ കാണിക്കണമെന്നും ഗർഭഛിദ്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചു. എന്നാൽ, ഗർഭഛിദ്രം അംഗീകരിക്കാനാകില്ലെന്നും മാർപാപ്പ വ്യക്തമാക്കി.
മാർപാപ്പയുടെ പരാമർശങ്ങൾ ഔദ്യോഗിക വത്തിക്കാൻ പത്രമായ 'ലി ഒസെർവെറ്റോർ റൊമാനോ' വാർത്തയാക്കിയിട്ടുണ്ട്. യുവാക്കളുമായി മനസ് തുറന്നും ആത്മാർത്ഥവുമായാണ് പോപ്പ് സംഭവദിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Summary: "Sex is one of the beautiful things that God has given to the human person," Says Pope Francis
Adjust Story Font
16