Quantcast

100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം; വെന്തുരുകി ഷാങ്ഹായ്

ആഗോളതാപനം പ്രതികൂല കാലാവസ്ഥയെ കൂടുതൽ വഷളാക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു

MediaOne Logo

Web Desk

  • Published:

    29 May 2023 9:59 AM GMT

Shanghai Records Hottest May
X

പ്രതീകാത്മക ചിത്രം

ഷാങ്ഹായ് : ചുട്ടുപൊള്ളുകയാണ് ചൈനയിലെ ഷാങ്ഹായ് നഗരം. കഴിഞ്ഞ 100 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മേയ് ദിനം തിങ്കളാഴ്ച രേഖപ്പെടുത്തി.ഉച്ചക്ക് 1.09ന് സൂജിയാഹുയി സ്റ്റേഷനിലെ താപനില 36.1 ഡിഗ്രി സെൽഷ്യസിൽ (97 ഡിഗ്രി ഫാരൻഹീറ്റ്) എത്തി, മേയ് മാസത്തിലെ ഏറ്റവും ഉയർന്ന താപനിലയുടെ 100 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു," വെയ്ബോ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ആഗോളതാപനം പ്രതികൂല കാലാവസ്ഥയെ കൂടുതൽ വഷളാക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. "ആഗോളതാപനത്തിന്‍റെ ഓരോ വർദ്ധനയും ഒന്നിലധികം അപകടങ്ങളെ തീവ്രമാക്കും" എന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ ഇന്‍റര്‍ഗവൺമെന്‍റല്‍ പാനലിന്‍റെ സമീപകാല റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഉച്ചകഴിഞ്ഞ്, സെൻട്രൽ ഷാങ്ഹായിലെ മെട്രോ സ്റ്റേഷനിലെ താപനില 36.7 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി കിഴക്കൻ ചൈനീസ് നഗരത്തിലെ കാലാവസ്ഥാ സേവനം അറിയിച്ചു.

TAGS :

Next Story