Quantcast

ഇസ്രായേലിൽ ആറുപേർക്ക് യുവാവിന്റെ കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം

തീവ്രവാദി ആക്രമണമെന്ന് ഇസ്രായേലി പൊലീസ്

MediaOne Logo

Web Desk

  • Published:

    9 Oct 2024 10:53 AM

ഇസ്രായേലിൽ ആറുപേർക്ക് യുവാവിന്റെ കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം
X

തെൽ അവീവ്: ഇസ്രായേലിൽ യുവാവിന്റെ കുത്തേറ്റ് ആറുപേർക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ ഹദേര സിറ്റിയിലാണ് സംഭവം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

സംഭവം തീവ്രവാദ ആക്രമണമാണെന്ന് ഇസ്രായേലി പൊലീസ് അറിയിച്ചു. 36കാരനായ ഇസ്രായേലി അറബ് വംശജനായ ഉമ്മുൽ ഫഹം ആണ് അക്രമിയെന്നും പൊലീസ് വ്യക്തമാക്കി. മോട്ടോർ സൈക്കിളിലാണ് അക്രമി വന്നത്. തുടർന്ന് വഴിയാത്രക്കാരെ കുത്തുകയായിരുന്നു.

ഇയാളെ കീഴടക്കുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തോക്കേന്തിയ നാട്ടുകാരാണ് ആദ്യം ഇയാളെ വളയുന്നത്. തുടർന്ന് പൊലീസെത്തി കീഴടക്കി. കാലിന് വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് തെൽ അവീവിൽ രണ്ടുപേർ വെടിവെപ്പ് നടത്തിയിരുന്നു. സംഭവത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്തം ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് ഏറ്റെടുത്തിരുന്നു.

TAGS :

Next Story