Quantcast

ഇസ്രായേലിന് തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്പെയിന്‍

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ 9 എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്പെയിന്‍ റദ്ദാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    31 Oct 2024 4:53 AM GMT

spain vs israel arm deal
X

മാഡ്രിഡ്: ഇസ്രയേല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘർഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളിൽ നിന്ന് മറ്റ് ഇസ്രായേലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെർണാണ്ടോ ഗ്രാൻഡെ-മർലാസ്കയുടെ (പിഎസ്ഒഇ/എസ് ആൻഡ് ഡി) നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങൾ ചൊവ്വാഴ്ച വ്യക്തമാക്കി. “ഗസ്സയുടെ പ്രദേശത്ത് സായുധ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേൽ ഭരണകൂടത്തിന് ആയുധങ്ങൾ വിൽക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സർക്കാർ നിലനിർത്തുന്നു,” ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ 9 എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രായേല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

TAGS :

Next Story