Quantcast

'പശ്ചിമേഷ്യക്ക് സമാധാനമാണ് വേണ്ടത്'; ഇസ്രായേലിന് ആയുധങ്ങൾ വിൽക്കില്ലെന്ന് സ്‌പെയിൻ

പശ്ചിമേഷ്യക്ക് ആയുധങ്ങളല്ല, സമാധാനമാണ് വേണ്ടതെന്ന് സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാന്വൽ അൽബാരസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 Nov 2024 1:32 PM GMT

Spain’s FM: ‘Spain does not sell weapons to Israel’
X

മാഡ്രിഡ്: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കില്ലെന്ന് സ്‌പെയിൻ. പശ്ചിമേഷ്യക്ക് ആയുധങ്ങളല്ല, സമാധാനമാണ് വേണ്ടതെന്ന് സ്‌പെയിൻ വിദേശകാര്യ മന്ത്രി ജോസ് മാന്വൽ അൽബാരസ് പറഞ്ഞു. 2023 ഒക്ടോബർ മുതൽ ഇസ്രായേലുമായി ആയുധ വ്യാപാര ലൈസൻസ് നിലവിലില്ലെന്നും ആയുധക്കച്ചവടം നടക്കുന്നില്ലെന്ന് തുടർന്നും ഉറപ്പാക്കുമെന്നും അൽബാരസ് പറഞ്ഞു.

ലബനാനിൽ സമാധാനം ഉറപ്പാക്കാൻ ലബനീസ് സൈന്യത്തെ സഹായിക്കണം. യുഎൻ പ്രമേയം 1701 പൂർണമായും നടപ്പാക്കണമെന്നും സ്‌പെയിൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ലബനാനിലെ വെടിനിർത്തലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത അൽബാരസ് ഗസ്സയിലും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിൽ മാനുഷിക സഹായം നൽകുന്ന യുഎൻ റിലീഫ് ഏജൻസിയുടെ പ്രവർത്തനങ്ങളെ സ്‌പെയിൻ വിദേശകാര്യ മന്ത്രി പ്രശംസിച്ചു.

ഇസ്രായേൽ കമ്പനിയിൽനിന്ന് പൊലീസിന് വെടിമരുന്ന് വാങ്ങുന്ന കരാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്പാനിഷ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇസ്രായേലിന് ആയുധങ്ങൾ വിൽക്കില്ലെന്ന് മാത്രമല്ല അവരിൽനിന്ന് ആയുധങ്ങൾ വാങ്ങുകയുമില്ല എന്നാണ് സ്പാനിഷ് സർക്കാരിന്റെ നിലപാട്. 2023 ഒക്ടോബറിൽ ഗസ്സയിൽ ആക്രമണം തുടങ്ങിയത് മുതലാണ് ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് സ്‌പെയിൻ നിർത്തിവെച്ചത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ കടുത്ത വിമർശകരിലൊരാളാണ് സ്‌പെയിൻ.

TAGS :

Next Story