Quantcast

തടസ്സങ്ങളില്ലാത്ത ലാൻഡിങ്; ബോയിങ് സ്റ്റാർലൈനർ പേടകം ഭൂമിയിലെത്തി

ബഹിരാകാശയാത്രികർ ഇല്ലാതെയാണ് തിരിച്ചുവരവ്

MediaOne Logo

Web Desk

  • Published:

    7 Sep 2024 6:45 AM GMT

The Boeing Starliner spacecraft has reached Earth
X

മെക്സികോ: ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകം ന്യൂ മെക്സിക്കോയിൽ ലാൻഡ് ചെയ്തു. ജൂൺ ആദ്യം വിക്ഷേപിച്ച പേടകത്തിലെ രണ്ട് ബഹിരാകാശയാത്രികർ ഇല്ലാതെയാണ് ലാൻഡിങ്. സ്റ്റാർലൈനർ ഒരു തടസ്സവുമില്ലാതെയാണ് ഭൂമിയിലേക്ക് പതിച്ചത്.

ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറുമില്ലാതെയാണ് സ്റ്റാർലൈനർ ഭൂമിയിലേക്ക് തിരിച്ചെത്തിയത്. ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരും. ഇവരെ സ്റ്റാർലൈനറിൽ തിരികെ കൊണ്ടുവരുന്നത് വളരെ അപകടകരമാണെന്നതിനാലാണ് നാസയുടെ തീരുമാനം.

2025 ഫെബ്രുവരിയോടെയായിരിക്കും ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കാനാകുക എന്നാണ് നാസ നൽകുന്ന വിവരം. വെറും എട്ടുദിവസത്തെ ദൗത്യത്തിനായിരുന്നു ഇവർ പോയത്. ഫെബ്രുവരിയിൽ ഇലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് നാസ നൽകുന്ന വിവരം. നാല് ബഹിരാകാശ സഞ്ചാരികളെയും കൊണ്ടാണ് ഐ.എസ്.എസിലേക്ക് സ്‌പേസ് എക്‌സ് ക്രൂ-9 യാത്ര തിരിക്കുന്നത്. ആഗസ്റ്റ് 18 ന് ക്രൂ-9 വിക്ഷേപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

TAGS :

Next Story