Quantcast

യൂറോപ്യൻ യൂണിയന്റെ ഹിജാബ് അനുകൂല പ്രചാരണം ഉപേക്ഷിച്ചു

MediaOne Logo

Web Desk

  • Published:

    5 Nov 2021 7:04 PM GMT

യൂറോപ്യൻ യൂണിയന്റെ ഹിജാബ് അനുകൂല പ്രചാരണം ഉപേക്ഷിച്ചു
X

ഹിജാബ് അനുകൂല യൂറോപ്യൻ യൂണിയൻ പ്രചാരണം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം. ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് കൂടി സ്വീകാര്യത ലഭിക്കുന്ന പ്രചാരണം ഉപേക്ഷിച്ചതിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്ത് വന്നു. തീരുമാനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് അവർ ആരോപിച്ചു.

"തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് നിരക്കാത്ത വരുമ്പോഴൊക്കെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുകയും സർക്കാർ സെൻസറിങ്ങിന് വിധേയമാകുന്ന കാലത്താണ് ഇത്തരം പ്രചാരണങ്ങൾക്കെതിരെ അക്രമണങ്ങൾ ഉണ്ടാകുന്നത്." ഫോറം ഓഫ് യൂറോപ്യൻ മുസ്‌ലിം യൂത്ത് ആൻഡ് സ്റ്റുഡന്റ് ഓർഗനൈസേഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഫ്രാൻസ് ഉൾപ്പെടയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രതികൂല അഭിപ്രായങ്ങളെ തുടർന്നാണ് യൂറോപ്പിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ദി കൗൺസിൽ ഓഫ് യൂറോപ്പിന് തങ്ങളുടെ ഹിജാബ് അനുകൂല ഓൺലൈൻ പ്രചാരണത്തിന്റെ പോസ്റ്ററുകളും പരസ്യങ്ങളും ഉപേക്ഷിക്കേണ്ടി വന്നത്. #JOYinHIJAB , "ഹിജാബിലാണ് സ്വാതന്ത്ര്യമെന്ന പോലെയാണ് വൈവിധ്യത്തിലെ സൗന്ദര്യം" തുടങ്ങിയ തലക്കെട്ടുകളിലാണ് വിവേചനത്തിനെതിരായ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചത്. പാതി ഹിജാബ് ധരിച്ചതും പാതി ധരിക്കാത്തതുമായ സ്ത്രീകളുടെ മുഖങ്ങളാണ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

TAGS :

Next Story