Quantcast

‘കൂടുതൽ നികുതി ചുമത്തിയാൽ അതേ തുക ഞങ്ങളും ഈടാക്കും’; ഇന്ത്യക്ക്​ മുന്നറിയിപ്പുമായി ട്രംപ്​

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്​ അമേരിക്ക

MediaOne Logo

Web Desk

  • Published:

    18 Dec 2024 8:06 AM GMT

donald trump
X

വാഷിങ്​ടൺ: ഇന്ത്യ ഈടാക്കുന്ന നികുതിക്ക്​ സമാനമായ രീതിയിൽ തങ്ങളും നികുതി ഈടാക്കുമെന്ന്​ നിയുക്​ത അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപ്​. ​ഫ്ലോറിഡയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ഇന്ത്യയുടെ താരിഫ്​ നിരക്കുകളെ വിമർശിച്ച അദ്ദേഹം, ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക്​ 100 ശതമാനം നികുതി ഈടാക്കുന്നത്​​ ചൂണ്ടിക്കാട്ടുകയും ചെയ്​തു.

പരസ്​പരം എന്ന വാക്ക്​ പ്രധാനമാണ്​, ഇന്ത്യ 100 ശതമാനം ഈടാക്കുകയാണെങ്കിൽ ഞങ്ങളും അതുപോലെ ചെയ്യുമെന്ന്​ ട്രംപ്​ വ്യക്​തമാക്കി. ഉയർന്ന താരിഫ്​ ഈടാക്കുന്നത്​ അമേരിക്കയും ബ്രസീലുമാണെന്ന്​ ചൈനയുമായുള്ള വ്യാപാര കരാറി​െൻറ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയും ബ്രസീലും വലിയ തുകയാണ്​ ഈടാക്കുന്നത്​. അവർ ഞങ്ങളോട്​ പണം ഈടാക്കുകയാണെങ്കിൽ അങ്ങനെയാക​ട്ടെ. എന്നാൽ, ഞങ്ങൾ അവരോട്​ അതേ തുക ഈടാക്കാൻ പോവുകയാണ്​’ -ട്രംപ്​ ചൂണ്ടിക്കാട്ടി.

സ്​ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്​ അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിൽ 2024 സാമ്പത്തിക വർഷം 120 ബില്യൺ ഡോളറി​െൻറ വ്യാപാരമാണ്​ നടന്നിട്ടുള്ളത്​. ഇത്​ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കണക്കുകളേക്കാൾ അധികമാണ്​.

2010-11 കാലയളവിൽ ഇന്ത്യയിൽനിന്ന്​ ​അമേരിക്കയിലേക്കുള്ള കയറ്റുമതി 10 ശതമാനമായിരുന്നു. ഇപ്പോഴത്​ 18 ശതമാനമായി ഉയർന്നിട്ടുണ്ട്​. തുണിത്തരങ്ങൾ, ഇലക്​ട്രോണിക്​സ്​, എൻജിനീയറിങ്​ വസ്​തുക്കൾ തുടങ്ങിയവയാണ്​ കൂടുതലായും കയറ്റുമതി ചെയ്യുന്നത്​.

TAGS :

Next Story