17 കിലോ സ്‌ഫോടക വസ്തുവുമായി ഡ്രോണയച്ചു; പുടിനെ കൊല്ലാൻ യുക്രൈൻ രഹസ്യാന്വേഷണ ഏജൻസി ശ്രമിച്ചെന്ന് വാർത്ത
മോസ്‌കോയ്ക്ക് അരികിലുള്ള റുഡ്‌നെവോ ഇൻറസ്ട്രിയൽ പാർക്ക് സന്ദർശിക്കാനെത്തിയ പുടിനെ സ്‌ഫോടനം നടത്തി കൊല്ലാനായിരുന്നു ശ്രമം
Vladimir Putin
റഷ്യൻ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിനെ കൊല്ലാൻ യുക്രൈൻ രഹസ്യാന്വേഷണ ഏജൻസി ശ്രമിച്ചെന്ന് വാർത്ത. ഡ്രോൺ ഉപയോഗിച്ച് യുക്രൈൻ സീക്രട്ട് സർവീസാണ് വധശ്രമം നടത്തിയതെന്ന് ജർമൻ പത്രമായ ബിൽഡാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഡ്രോൺ ലക്ഷ്യത്തിലെയത്തുന്നതിന് മുമ്പ് തകർന്നതായും റിപ്പോർട്ടിൽ പറഞ്ഞു. രാജ്യ തലസ്ഥാനമായ മോസ്‌കോയ്ക്ക് അരികിലുള്ള റുഡ്‌നെവോ ഇൻറസ്ട്രിയൽ പാർക്ക് സന്ദർശിക്കാനെത്തിയ പുടിനെ സ്‌ഫോടനം നടത്തി കൊല്ലാനായിരുന്നു ശ്രമം.
യുക്രൈനിയൻ വെബ്‌സൈറ്റായ ഖിവ്‌ലിയയുടെ ചീഫ് എഡിറ്റർ യൂറി റൊമാനെങ്കോവിനെ ഉദ്ധരിച്ചാണ് വാർത്ത. യുക്രൈൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം പുലർത്തുന്നയാളാണ് ഇദ്ദേഹം. 17 കിലോഗ്രാം സ്‌ഫോടക വസ്തുവുമായി 800 കിലോമീറ്റർ റേഞ്ചുള്ള യു.ജി 22 ഡ്രോണാണ് യുക്രൈൻ ഉപയോഗിച്ചതെന്ന് റൊമാനെങ്കോ പറഞ്ഞു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനം മറികടക്കാൻ ഡ്രോണിന് കഴിഞ്ഞിരിക്കുകയാണ്.
മോസ്‌കോയുടെ കിഴക്കുള്ള ഗ്രാമത്തിൽ ഡ്രോൺ തകർന്നുവീണതായി സ്വകാര്യ റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്തതായി ബിൽഡ് റിപ്പോർട്ടിൽ പറഞ്ഞു. റുഡ്‌നെവോ ഇൻറസ്ട്രിയൽ പാർക്കിന് സമീപമാണ് ഈ സ്ഥലം. യു.എസ്, കാനഡ സൈന്യം ഉപയോഗിക്കുന്ന എം. 112 തരത്തിലുള്ള ഡ്രോണാണ് തകർന്നു വീണതായാണ് ചിത്രങ്ങളിൽ കാണുന്നത്. എന്നാൽ സംഭവത്തിൽ റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈയടുത്തായി റഷ്യയിൽ യുക്രൈൻ ഡ്രോൺ ആക്രമണങ്ങൾ തുടർച്ചയായി നടത്തുന്നുണ്ട്. തന്റെ തന്നെ സംഘത്തിലുള്ളയാളുടെ കൈകളാൽ പുടിൻ കൊല്ലപ്പെടുമെന്ന് താൻ വിശ്വസിക്കുന്നതായി യുക്രൈൻ പ്രസിഡൻറ് ഫെബ്രുവരിയിൽ പറഞ്ഞിരുന്നു.
News that Ukrainian intelligence agency tried to kill Russian President Vladimir Putin with a drone
Adjust Story Font
16