Quantcast

മൂന്നാഴ്ചയ്ക്കിടെ ലെബനാനിൽ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചെന്ന് യുനിസെഫ്

ലെബനാനിൽ നിന്ന് 1.2 ദശലക്ഷം ആളുകൾക്ക് വീടുകൾ നഷ്ടമായെന്നും കണക്കുകൾ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-10-15 10:00:11.0

Published:

15 Oct 2024 9:34 AM GMT

മൂന്നാഴ്ചയ്ക്കിടെ ലെബനാനിൽ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചെന്ന് യുനിസെഫ്
X

ബെയ്റൂത്ത്: മൂന്നാഴ്ചയ്ക്കിടെ ലെബനാനിൽ നിന്ന് 400,000 കുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി യുനിസെഫ്. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. ഇതിനൊപ്പം നൂറ് കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലുമാണ് നടപടി.

ലെബനനിൽ നിന്ന് 1.2 ദശലക്ഷം ആളുകൾക്ക് വീടുകൾ വിട്ടോടേണ്ടി വന്നു. മൂന്നാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇവർ കുടിയേറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യുണിസെഫിന്റെ മാനുഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചൈബാൻ അഭയാർത്ഥി ക്യാമ്പുകളായി മാറിയ സ്‌കൂളുകൾ സന്ദർശിച്ചു. മൂന്നാഴ്ചക്കുള്ളിൽ ലെബനാനിൽ ഇസ്രായേൽ തുടരുന്ന യുദ്ധം നിരവധി കുട്ടികളെയാണ് ബാധിച്ചത്. ലക്ഷക്കണക്കിന് കുട്ടികൾക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നത്. പലരുടെയും സ്കൂളുകൾ ഇസ്രായേൽ തകർത്തുവെന്നും പല സ്കൂളുകളും അഭയാർത്ഥി ക്യാമ്പുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story