Quantcast

ചെങ്കടലിൽ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം

ഗസയിലെ ഖാൻയൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Published:

    17 Jan 2024 1:00 AM GMT

ചെങ്കടലിൽ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം
X

ദുബൈ: ചെങ്കടലിൽ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം. മൂന്ന്​ കപ്പലുകൾക്ക്​ നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ ഹൂതികളുടെ നാല്​ ബാലിസ്​റ്റിക്​ മിസൈലുകൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹമാസുമായി ബന്ദിമോചന ചർച്ചക്ക്​ വഴിയൊരുക്കാൻ ഖത്തറുമായി ആശയവിനിമയം തുടരുന്നതായി വൈറ്റ്​ഹൗസ് ​വ്യക്തമാക്കി.

ഗസയിലെ ഖാൻയൂനുസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. മാൾട്ട പതാ​ക വഹിക്കുന്ന ച​ര​ക്കു ക​പ്പ​ലി​നു​നേ​രെയാണ്​ ചെ​ങ്ക​ട​ലി​ൽ വീ​ണ്ടും മി​സൈ​ൽ ആ​ക്ര​മ​ണം ഉണ്ടായത്​. സൂ​യ​സ് ക​നാ​ലി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​ 'സോ​ഗ്രാ​ഫി​യ'​എ​ന്ന ക​പ്പ​ലാണ്​ അ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 20 ജീ​വ​ന​ക്കാ​രുള്ള ക​പ്പ​ൽ ആ​ക്ര​മ​ണ​ത്തെ തുടർന്നും സൂ​യ​സ് ക​നാ​ൽ ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി. 24 മ​ണി​ക്കൂ​റി​നി​ടെ മൂ​ന്നാ​മ​ത് ക​പ്പ​ലാ​ണ് ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. ഹൂതികൾ മിസൈലുകൾ അയക്കുന്ന കേന്ദ്രങ്ങളിലാണ്​ ആക്രമണം നടത്തിയതെന്ന്​ യു.എസ്​ സെൻട്രൽ കമാൻറ്​. ഇപ്പോൾ നടത്തിയ ആക്രമണം ഹൂതികളുടെ മിസൈൽ അയക്കാനുള്ള പ്രാപ്​തി ലഘൂകരിച്ചതായി വൈറ്റ്​ഹൗസ്​.

ഹൂ​തി​ക​ൾ​ക്കാ​യി ഇ​റാ​നി​ൽ​നി​ന്ന് ബോ​ട്ടി​ൽക​ട​ത്തു​ക​യാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും അമേരിക്ക. യു.​എ​സ്.​എ​സ് ല​ബൂ​ൺ പടക്കപ്പലിനു നേരെ കഴിഞ്ഞ ദിവസം ഹൂ​തി​ക​ൾമി​സൈ​ൽ തൊ​ടു​ത്തി​രു​ന്നു ​ ഇറാൻ സേന ഇറാഖിലും സിറിയയിലും നടത്തിയ ആക്രമണത്തോടെ ഗസ്സ യുദ്ധത്തിന്​ കൂടുതൽ വ്യാപ്​തി ലഭിച്ചേക്കുമെന്ന ആശങ്ക ശക്​തമാണ്​.

ഇ​ർ​ബി​ലി​ലെ ഇ​സ്രാ​യേ​ലി ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്റെ ആ​സ്ഥാ​നം ത​ക​ർ​ത്ത​താ​യാണ്​ ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ടുന്നത്​. ഇറാഖിലും സിറിയയിലും ഇറാൻ ഇത്ര വലിയ ആക്രമണം നടത്തുന്നത്​ അടുത്തിടെ ഇതാദ്യമാണ്. ഇർബിലിനു നേരെയുള്ള ആക്രമണം രാജ്യത്തിന്‍റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന്​ ഇറാഖ്​ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബന്ദികൾക്ക്​ മരുന്ന്​ കൈമാറുന്നതിനു പകരമായി ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കാനും ഇസ്രായേലിനും ഹമാസിനും ഇടയിൽ ധാരണ രൂപപ്പെട്ടു. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ്​ വിവരം പുറത്തുവിട്ടത്​.

അതിനിടെ, ഗസ്സയിൽ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേൽ. ജ​ബ​ലി​യ​യി​ലും റ​ഫ​യി​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 158 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെഎ​ണ്ണം 24,285 ആ​യി. 61,154 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. റബൈ​ത് ലാ​ഹി​യ​യി​ൽ​നി​ന്ന് 100 റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും നി​ര​വ​ധി ഹ​മാ​സ് പോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യും ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു. ഖാ​ൻ യൂ​നു​സി​ൽ ക​ടു​ത്ത ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ന്ന അ​ൽ​ഖ​സ്സാംബ്രി​ഗേ​ഡി​ന്റെ തി​രി​ച്ച​ടി​യി​ൽ ഏതാനും ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. തെ​ക്കൻ ഗ​സ്സ​യി​ലെ സൈ​നി​ക ന​ട​പ​ടി അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി യൊ​ആ​വ്ഗാ​ല​ന്റ് പറഞു. ഹ​മാ​സ് നേ​താ​വ് യ​ഹ്‍യ സി​ൻ​വാ​റി​ന് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി.

TAGS :

Next Story