കാമുകിയെ ജാമ്യത്തിലിറക്കാൻ ഹോട്ടൽ കൊള്ളയടിച്ചു; യു.എസിൽ ഈ വർഷത്തെ ആദ്യ വധശിക്ഷ ഇന്ന്
2001-ലാണ് ഡൊണാൾഡ് ഗ്രാൻഡ് 25 കാരൻ ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ ജീവനക്കാരെ വെടിവെച്ചു വീഴ്ത്തിയത്. വെടിയേറ്റ ഒരാൾ തൽക്ഷണം മരിച്ചു. വെടിയേറ്റു വീണ രണ്ടാമത്തെയാളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ രണ്ടു ജീവനക്കാരെ വധിച്ച യുവാവിന്റെ വധശിക്ഷ ഇന്ന് നടപ്പാക്കും. യു.എസിലെ ഈ വർഷത്തെ ആദ്യ വധശിക്ഷയാണിത്.
2001-ലാണ് ഡൊണാൾഡ് ഗ്രാൻഡ് 25 കാരൻ ഹോട്ടൽ കൊള്ളയടിക്കുന്നതിനിടെ ജീവനക്കാരെ വെടിവെച്ചു വീഴ്ത്തിയത്. വെടിയേറ്റ ഒരാൾ തൽക്ഷണം മരിച്ചു. വെടിയേറ്റു വീണ രണ്ടാമത്തെയാളെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2005 ലാണ് ഇയാളെ വധശിക്ഷക്ക് വിധിച്ചത്.
മാനസിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇയാൾ നിരവധി അപ്പീലുകൾ നൽകിയെങ്കിലും അധികൃതർ തള്ളുകയായിരുന്നു. മദ്യപാനിയായ പിതാവിൽ നിന്ന് ചെറുപ്പകാലത്തുണ്ടായ ക്രൂരപീഡനങ്ങളുടെ ഫലമായി മാനസികവൈകല്യമുണ്ടെന്നായിരുന്നു ഇയാളുടെ വാദം.
കഴിഞ്ഞ ഏതാനും വർഷങ്ങളായി യു.എസിൽ വധശിക്ഷകളുടെ എണ്ണം കുറഞ്ഞുവരികയാണ്. 23 സംസ്ഥാനങ്ങളിൽ ഇതിനകം വധശിക്ഷ നിരോധിച്ചിട്ടുണ്ട്. കാലിഫോർണിയ, ഒറിഗോൺ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ വധശിക്ഷക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്.
Adjust Story Font
16