Quantcast

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ട്രംപ് മുന്നില്‍, 50ലധികം സീറ്റുകളില്‍ ലീഡ്

സ്വിങ് സ്റ്റേറ്റുകളിലുള്‍പ്പെടെ വോട്ടെണ്ണല്‍ തുടരുന്നു

MediaOne Logo

Web Desk

  • Updated:

    2024-11-06 03:22:42.0

Published:

6 Nov 2024 1:48 AM GMT

american president election
X

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്‍തൂക്കം. ഫ്ലോറിഡ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. നാലിടത്താണ് കമല ഹാരിസിന് ലീഡ്. സ്വിങ് സ്റ്റേറ്റായ ജോർജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

കെന്‍റകിയിലും ഇൻഡ്യാനയിലും ട്രംപിനാണ് മുന്‍തൂക്കം. വെർമാന്‍റില്‍ കമല ഹാരിസ് സ്വിങ് സ്റ്റേറ്റുകളിലും വോട്ടെണ്ണൽ തുടങ്ങി. ചൊവ്വാഴ്ച വൈകിട്ട് 4.30ന് (IST) ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ ഏകദേശം 6.30 വരെ (IST) തുടരും.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാൻ ശ്രമിക്കുമ്പോൾ, നിലവിലെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ ഹാരിസ് യുഎസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായി ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്.

അരിസോണ, നെവാഡ, ജോർജിയ, നോർത്ത് കരോലിന, വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളാണ് വിധി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇരുവർക്കും പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിക്കാൻ കുറഞ്ഞത് 270 ഇലക്ടറൽ വോട്ടുകൾ ആവശ്യമാണ്.

TAGS :

Next Story