Quantcast

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പുടിന്‍

മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്‌‍ച നടത്തി

MediaOne Logo

Web Desk

  • Published:

    21 March 2023 2:37 AM GMT

Vladimir Putin
X

വ്ളാദിമിർ പുടിൻ

മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായെത്തിയ ചൈനീസ് പ്രസിഡന്‍റ് പുടിനുമായി കൂടിക്കാഴ്‌‍ച നടത്തി. സന്ദർശനം റഷ്യ - ചൈന ബന്ധത്തിന്‍റെ ആക്കം കൂട്ടുമെന്ന് ഷി ജിങ് പിങ്.

യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഷി ജിങ് പിങ് റഷ്യയിലെത്തിയത്. യുക്രൈനിലെ യുദ്ധക്കുറ്റങ്ങൾക്ക് വ്ലാദിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സന്ദർശനം. പുടിനെതിരെയുള്ള അറസ്റ്റ് വാറന്‍റിനെ അപലപിച്ച ചൈന, യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവെച്ച സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ അറിയിച്ചതായും വ്യക്തമാക്കി.

മൂന്ന് ദിവസം നീളുന്ന സന്ദർശനത്തിൽ ഇരുരാഷ്ട്രത്തലവൻമാരും തമ്മിലുള്ള ഔദ്യോഗിക ചർച്ചകളും കൂടിക്കാഴ്‍ചകളും ഇന്നാണ്.ചില സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. അതേസമയം സന്ദർശനത്തെ വാഷിങ്ടൺ അപലപിച്ചു. ഷിയുടെ സന്ദർശനത്തിൽ ആയുധകരാറുകൾ ഒപ്പിടുന്നതിനെതിരെ അമേരിക്കയും നാറ്റോ രാജ്യങ്ങളും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

TAGS :

Next Story