Quantcast

ക്ഷണനേരത്തിൽ ആകാശത്തേക്ക് വലിച്ചെറിയപ്പെടും, ചിലപ്പോൾ നിമിഷങ്ങൾക്കുള്ളിൽ മരണവും; എമർജൻസി എക്‌സിറ്റ് തുറന്നാൽ...

1988ൽ അലോഹ എയർലൈൻസ് വിമാനത്തിന്റെ വാതിൽ അബദ്ധവശാൽ തുറന്നു പോയിരുന്നു, അന്ന് വിമാനത്തിലെ ഒരു ജീവനക്കാരൻ ആകാശത്ത് അപ്രത്യക്ഷനായി

MediaOne Logo

Web Desk

  • Updated:

    2024-01-06 14:27:21.0

Published:

6 Jan 2024 1:33 PM GMT

What happens if emergency door opens midflight?
X

യാത്രാമധ്യേ വിമാനത്തിന്റെ എമർജൻസി എക്‌സിറ്റ് തുറക്കാൻ ശ്രമിച്ച്, വലിയ അപകടങ്ങൾ തലനാരിഴക്ക് വഴിമാറിയ വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട് നമ്മൾ. ഇന്നും അത്തരമൊരു വാർത്ത അമേരിക്കയിൽ നിന്നെത്തി. ഒറിഗോണിലെ പോർട്ട്‌ലാൻഡ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന അലാസ്‌ക എയർലൈൻസ് വിമാനത്തിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം വാതിൽ തുറന്നു പോയി.

യാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോയിൽ, ജനലിലൂടെ കാറ്റ് വലിയ രീതിയിൽ, ശക്തിയായി അകത്തേക്ക് ആഞ്ഞടിക്കുന്നതായി കാണാം. യാത്രക്കാർ അധികം പരിഭ്രാന്തരായതായി വീഡിയോയിൽ കാണുന്നില്ലെങ്കിലും യാത്രാമധ്യേ എമർജൻസി എക്‌സിറ്റ് തുറന്നാൽ വലിയ ദുരന്തത്തിനാണത് വഴി വയ്ക്കുക എന്ന് തന്നെയാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വിമാനം എത്ര മുകളിലെത്തുന്നുവോ മർദ്ദം അത്രയും കുറഞ്ഞ അളവിലാണുണ്ടാവുക. വായുമർദ്ദം കുറഞ്ഞാൽ അത് ശ്വസനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇതിനാൽ തന്നെ യാത്രയ്ക്ക് തയ്യാറെടുക്കുന്ന വിമാനങ്ങൾ പൂർണമായും നമ്മുടെ ശരീരത്തിന് ആവശ്യമായ രീതിയിൽ പ്രഷറൈസ് ചെയ്ത നിലയിലാവും ഉണ്ടാവുക. ഉയരം കൂടുന്തോറും വിമാനത്തിനുള്ളിലെയും പുറത്തെയും വായുമർദ്ദത്തിൽ വലിയ തോതിൽ വ്യത്യാസം ഉണ്ടായിക്കൊണ്ടേ ഇരിക്കും. പുറത്തേതിനേക്കാൾ ഒരുപാട് കുറവായിരിക്കും വിമാനത്തിനുള്ളിലെ മർദം.

ഇവിടെയാണ് എമർജൻസി ഡോറിന്റെ പ്രസക്തി. ക്യാബിനുള്ളിൽ ഒരു സ്‌ക്വർ ഇഞ്ച് ഏരിയയിൽ നിന്ന് 8 പൗണ്ട് ( 3 കിലോഗ്രാം) മർദം ആണ് എമർജൻസി ഡോറിലേക്ക് തള്ളപ്പെടുന്നത്. അതുകൊണ്ട് യാത്രാമധ്യേ ഈ വാതിൽ തുറന്നാൽ അതിന് സമീപമിരിക്കുന്നവർ ആകാശത്തേക്ക് ശക്തിയായി വലിച്ചെറിയപ്പെടും. അതിപ്പോൾ എത്ര ഭാരമുള്ള വസ്തുവായാലും ഇങ്ങനെയാണ് സംഭവിക്കുക.

ഉള്ളിലെയും പുറത്തെയും പ്രഷർ സമാനമാകുമ്പോൾ മാത്രമേ വിമാനത്തിനുള്ളിൽ അപകടനില തരണം ചെയ്യപ്പെടുകയുള്ളൂ. എന്നാൽ ഇതിന് മുന്നേ തന്നെ ചിലപ്പോൾ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചും യാത്രക്കാർ ഓക്‌സിജൻ കിട്ടാതെ ബോധം കെട്ടും ചിലപ്പോൾ മരണം വരെ സംഭവിച്ചുമൊക്കെ വലിയ ദുരന്തങ്ങളുണ്ടാകാനാണ് സാധ്യത.

അലാസ്‌ക എയർലൈൻസിലെ സംഭവത്തിൽ അപകടമൊന്നും ഉണ്ടായില്ലെന്നും എന്നാൽ ചില യാത്രക്കാർക്ക് ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചിലരുടെ വസ്ത്രങ്ങൾ വായുമർദ്ദത്തിലുണ്ടായ വ്യത്യാസത്തിൽ വലിച്ചു കീറപ്പെട്ടതായുമൊക്കെ റിപ്പോർട്ടുകളുണ്ട്. 171 ജീവനക്കാരും യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി പോർട്ട്‌ലൻഡ് വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. സംഭവസമയം 16325 അടി ഉയരത്തിലായിരുന്നു വിമാനം.

1988ൽ അലോഹ എയർലൈൻസിന്റെ വാതിലും സമാനരീതിയിൽ അബദ്ധവശാൽ തുറന്നു പോയിരുന്നു. അന്ന് വിമാനത്തിലെ ഒരു ജീവനക്കാരൻ ആകാശത്ത് അപ്രത്യക്ഷമായി

TAGS :

Next Story