വംശഹത്യാക്കേസിൽ ദക്ഷിണാഫ്രിക്കയെ പിന്തുണച്ച ലോക രാജ്യങ്ങൾ ഇവയാണ്
ലോക രാജ്യങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷക ഗ്രൂപ്പുകളും മനുഷ്യാവകാശ കൂട്ടായ്മകളും ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
ഇസ്രായേലിനെതിരായ വംശഹത്യാക്കേസിൽ ദക്ഷിണാഫ്രിക്കയെ പിന്തുണച്ചും നിലപാടിനെ സ്വാഗതം ചെയ്തും നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ഇതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ് ഇസ്രായേൽ. ഇസ്‍ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി ദക്ഷിണാഫ്രിക്കക്ക് പിന്തുണ നൽകി. 57 രാജ്യങ്ങൾ അംഗങ്ങളായ കൂട്ടായ്മയാണ് ഒ.ഐ.സിയിലുള്ളത്.
ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ സേന നടത്തുന്ന കൂട്ടക്കൊല തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും ഒഐസി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
മലേഷ്യ,തുർക്കി,ജോർദാൻ,ബൊളീവിയ,മാലിദ്വീപ്, നമീബിയ,പാകിസ്ഥാൻ,കൊളംബിയ, ബ്രസീൽ, 22 അംഗസഖ്യമുള്ള അറബ് ലീഗ് ഉൾപ്പടെയുള്ളവരാണ് ദക്ഷിണാഫ്രിക്കക്ക് പിന്തുണ നൽകി രംഗത്തെത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 2 ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ 1967-ന് മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണെമന്നും ആവശ്യെപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ നീക്കത്തെ ചരിത്രപരമെന്നാണ് ബൊളീവിയ വിശേഷിപ്പിച്ചത്.
ലോക രാജ്യങ്ങൾക്ക് പുറമേ, ലോകമെമ്പാടുമുള്ള അഭിഭാഷക ഗ്രൂപ്പുകളും മനുഷ്യാവകാശ കൂട്ടായ്മകളും ദക്ഷിണാഫ്രിക്കയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. അതെ സമയം ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക കൊടുത്ത കേസിലെ വാദം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തുടങ്ങി.
ഇസ്രായേലിനെതിരെ ഗുരുതരമായ യുദ്ധകുറ്റങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിലുള്ളത്. ഗസയിലെ സൈനിക പ്രവർത്തനങ്ങൾ ഇസ്രായേൽ ഉടൻ നിർത്തിവയ്ക്കണം എന്നതാണ് ദക്ഷിണാഫ്രിക്കയുടെ പരാതിയിൽ ഒന്നാമതായി ഉന്നയിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ പ്രതിനിധി സംഘമാണ് വാദിക്കുന്നത്. അമേരിക്ക,റഷ്യ, ചൈന, ഫ്രാൻസ്, ആസ്ട്രേലിയ, ബ്രസീൽ, ജർമനി, ഇന്ത്യ, ജമൈക്ക, ജപ്പാൻ, ലബനാൻ, മൊറോക്കോ,െസ്ലാവാക്യ,സോമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള 15 ജഡ്ജിമാരാണ് വാദം കേൾക്കുന്നത്. കോടതിയുടെ പുറത്ത് ഫലസ്തീന് അനുകൂല മുദ്രാവാക്യവുമായി നൂറ് കണക്കിനാളുകൾ ഒത്തുകൂടിയിട്ടുണ്ട്.
Adjust Story Font
16