മെഡിക്കൽ ഷോപ്പുകാർ, നേഴ്‌സ്, ഡോക്ടർ... നാം കൂടുതൽ വിശ്വസിക്കുന്നതാരെ? ലോക കണക്കുകൾ ഇതാ...
സമൂഹ മാധ്യമ ഇൻഫ്‌ളുവൻസർമാരെ 11 ശതമാനം മാത്രമാണ് ജനങ്ങൾക്ക് വിശ്വാസം
നിത്യജീവിതത്തിൽ നാം ഏറ്റവും വിശ്വസിക്കുന്നതാരെയാണ്? ഈ ചോദ്യത്തിന് നമുക്ക് ഓരോരുത്തർക്കും ഓരേ ഉത്തരമുണ്ടായേക്കും. എന്നാൽ ലോകത്തിലെ കണക്കുകൾ പങ്കുവെച്ചിരിക്കുകയാണ് വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ്. പ്രാദേശിക ഫാർമസിസ്റ്റുകൾ -അഥവാ മെഡിക്കൽ ഷോപ്പുകാരെയാണ് നാം ഏറ്റവും വിശ്വസിക്കുന്നതെന്നാണ് ഇവർ ട്വിറ്ററിൽ (എക്‌സ്) പങ്കുവെച്ച കണക്കുകൾ പറയുന്നത്. 95 ശതമാനവും ഇവരെയാണ് ജനങ്ങൾക്ക് വിശ്വാസമെന്നാണ് കണക്ക്. (Mediaone news - Who do we trust the most)
നേഴ്‌സുമാർ -95 ശതമാനം, ഡോക്ടർമാർ 93 ശതമാനം എന്നിങ്ങനെയാണ് അടുത്ത രണ്ട് സ്ഥാനങ്ങളിലുള്ളത്. എൻജിനിയർമാരെയും അധ്യാപകരെയും 88 ശതമാനമാണ് ജനങ്ങൾക്ക് വിശ്വാസം. ശാസ്ത്രജ്ഞർ -84, ജഡ്ജിമാർ -81, കാലാവസ്ഥാ നിരീക്ഷാർ -81, പൊലീസ് -77, സിവിൽ സർവൻറ്‌സ് -76 എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ളവരുടെ ശതമാനം. തെരുവിലെ സാധാരണക്കാർ -67 ശതമാനവുമായി 11ാമതാണ്. പുരോഹിതർ -61, എകണോമിസ്റ്റുകാർ -60, വോട്ടെടുപ്പ് നടത്തുന്നവർ -57, ചാരിറ്റി ചീഫ് എക്‌സിക്യൂട്ടീവുകാർ -51, യൂറോപ്യൻ യൂണിയൻ നേതാക്കൾ -51, ലോക്കൽ കൗൺസിലർമാർ -48, ബിസിനസുകാർ -47, മാധ്യമപ്രവർത്തകർ -44, ബാങ്ക്-41, സ്വകാര്യ ഭൂ ഉടമകൾ -39, ഗവൺമെൻറ് മന്ത്രിമാർ -36, രാഷ്ട്രീയക്കാർ -27, പരസ്യ എക്‌സിക്യൂട്ടീവുകൾ -24, സമൂഹ മാധ്യമ ഇൻഫ്‌ളുവൻസർമാർ -11 എന്നിങ്ങനെ ബാക്കിയുള്ളവരുടെ ശതമാനക്കണക്കുകൾ.
local pharmacist, nurses, doctors...who do we trust more? Here are the world figures…
Adjust Story Font
16