Quantcast

ഫലസ്തീന് വേണ്ടി ദക്ഷിണാഫ്രിക്ക ലോകകോടതി ​കയറുന്നത് എന്തുകൊണ്ടാണ് ​?

ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    11 Jan 2024 6:50 AM GMT

ഫലസ്തീന് വേണ്ടി ദക്ഷിണാഫ്രിക്ക ലോകകോടതി ​കയറുന്നത് എന്തുകൊണ്ടാണ് ​?
X

ഇ​സ്രായേലിന്റെ കൂട്ടക്കുരുതിയെ മിക്ക രാജ്യങ്ങളും മൗനമവലംബിച്ച് രാഷ്​ട്രീയവും സാമ്പത്തികവുമായി പിന്തുണ നൽകിയപ്പോൾ ​ഫലസ്തീനിൽ നടക്കുന്നത് വംശഹത്യയാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞത് ദക്ഷിണാഫ്രിക്കയാണ്. അതു ഉറക്കെ പറയുക മാത്രമല്ല, ഗസ്സയിൽ വംശഹത്യനടത്തുകയാണെന്ന് വ്യക്തമാക്കി ഇസ്രായേലിനെതിരെ ​അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജെ) നിയമനടപടി ആരംഭിക്കുകയും ചെയ്തു. ഇന്നുമുതൽ ലോക ​കോടതിയിൽ വിചാരണ ആരംഭിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഇത്തരമൊരു നിലപാടെടുത്തതി​ന് പിന്നിൽ ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തൽ.

ഫലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയെും കൊ​ന്നൊടുക്കുന്നതിൽ ലോകം മൗനം പാലിച്ചപ്പോൾ ദക്ഷിണാഫ്രിക്ക രാജ്യത്തുള്ള അന്താരാഷ്ട്ര നിയമത്തിലെ വിദഗ്ദ്ധരും അഭിഭാഷകരും ഉൾപ്പെടുന്ന ഒരു നിയമസംഘത്തെ വിളിച്ചുകൂട്ടി. ആ സംഘമാണ് ഇസ്രായേലിന്റെ വംശഹത്യക്കെതി​രെ ​ലോകകോടതിയിൽ സമർപ്പിക്കാനുള്ള 84 പേജുള്ള പരാതി തയാറാക്കിയത്. തെളിവുകളും നിയമങ്ങളും നിരത്തിയുമുള്ള ആ റിപ്പോർട്ടിൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ നിർത്തിവെക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



ലോക ചരിത്രത്തിൽ ഏറ്റവും ഭീകരമായി വർണവിവേചനത്തിനും നീതിനിഷേധത്തിനും ഇരയായ ദക്ഷിണാ​ഫ്രിക്കൻ ജനതക്ക് ഫലസ്തീനൊപ്പമെ നിൽക്കാനാവു എന്നാണ് ലോകമാധ്യമങ്ങൾ വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കൻ ജനത നീതിക്കായി പോരാടുമ്പോൾ തന്നെ അവർ ഇസ്രായേലിനെതിരെ നിലകൊള്ളുകയും ഫല്സതീന് വേണ്ടി ഉറക്കെ ശബ്ദിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ വർണ്ണവിവേചനത്തിനെതിരായ പോരാട്ടവും ഇസ്രായേൽ ക്രൂരതക്കെതിരെ ഫലസ്തീനികൾ തുടരുന്ന പോരാട്ടവും തമ്മിൽ സമാനതകളുണ്ടെന്നാണ് ആഫ്രിക്കൻ ജനതയിലെ ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.

ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനൊപ്പം ചേർത്താണ് ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വർണവിവേചന വിരുദ്ധ പോരാട്ട നായകനായ നെൽസൺ മണ്ടേല നിലപാട് പറഞ്ഞിട്ടുള്ളത്. ഫലസ്തീനികളുടെ സ്വാതന്ത്ര്യമില്ലാതെ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യം അപൂർണ്ണമാകുമെന്നായിരുന്നു മണ്ടേലയുടെ ചരിത്ര പ്രസിദ്ധമായ പ്രഖ്യാപനം. നെൽസൺ മണ്ടേലയുടെ ചെറുമകനും ഫലസ്തീന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ഫലസ്തീനികളുടെ പോരാട്ടത്തിന് പിന്തുണയർപ്പിച്ച ലോകത്തകമാനമുള്ള ലക്ഷക്കണക്കിന് പേർക്കൊപ്പം ഞങ്ങളും ചേരുന്നെന്ന് സ്‌വെലൈ​വ്‌ലിലെ മണ്ട്‌ല മണ്ടേല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ഇസ്രായേലിന്‍റെ നാളുകൾ എണ്ണപ്പെട്ടു. രക്തസാക്ഷികളുടെ ചോരയിൽനിന്ന് സ്വാതന്ത്ര്യത്തിന്‍റെ നാമ്പുകൾ തളിർക്കും. ഇസ്രായേൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ അക്രമവും ഗസ്സയിലെ വംശഹത്യയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അ​തെ സമയം ഇസ്രായേലിനെതിരെ കോടതി കയറുന്നത് ദക്ഷിണാഫ്രിക്കയിൽ അധികാരം കൈയാളുന്ന ആഫ്രിക്കൻ നാഷ്ണൽ കോൺഗ്രസിന് 2024 ലെ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.എന്നാൽ കേസിന് പിന്നാലെ ദക്ഷിണാഫ്രിക്ക വിശാലമായ അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ബ്രികസ് സഖ്യത്തിലെ പ്രധാന അംഗമായ (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങൾ) ദക്ഷിണാഫ്രിക്കയുടെ നിലപാട് പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയുള്ള ഇസ്രായേലിനെ എതിർക്കുന്നതിന് പിന്നിലെ രാഷ്ട്രിയം ചർച്ചയാകുന്നതിനൊപ്പം​ നയതന്ത്ര ബന്ധങ്ങളെ വഷളാക്കുമോ എന്ന ആശങ്കയും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നി​ല​വി​ല്‍ ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ 41 ശ​ത​മാ​ന​വും ആ​ഗോ​ള ജി.​ഡി.​പി​യു​ടെ 24 ശ​ത​മാ​ന​വും ആ​ഗോ​ള വ്യാ​പാ​ര​ത്തി​ന്റെ 16 ശ​ത​മാ​ന​വും ബ്രി​ക്‌​സ് രാ​ജ്യ​ങ്ങളുടെ സം​ഭാ​വ​നയാണ്.

ഫലസ്തീൻ വംശഹത്യയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ​ ലോക കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് ഇസ്രായേൽ. വിസ്താരത്തിനൊടുവിൽ വംശഹത്യ അടക്കമുള്ള യുദ്ധം കുറ്റം തെളിഞ്ഞെന്ന ഇടക്കാല ഉത്തരവ് വന്നാൽ ലോകത്തിന് മുന്നിൽ ക്ഷീണമുണ്ടാക്കുമെന്ന ആശങ്ക ഇസ്രായേലിനുണ്ട്.നയ​ത​ന്ത്രവും രാഷ്ട്രിയവുമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇസ്രായേലിനൊപ്പമുള്ള രാജ്യങ്ങൾ പരസ്യ പിന്തുണകളും സഹായങ്ങളും പിൻവലി​ച്ചേക്കുമെന്ന ഭീതിയും ഭരണകൂടത്തിനുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ലോകമെമ്പാടുമുള്ള ജൂതർക്കും ഗുണകരമാകില്ലെന്നാണ് അവരുടെ വിലയിരുത്തൽ

TAGS :

Next Story