Quantcast

ചെലവായത് 11 ലക്ഷം: 960ാമത്തെ ശ്രമത്തിൽ ലൈസൻസ് സ്വന്തമാക്കി 69കാരി

പ്രാക്ടിക്കൽ ടെസ്റ്റിന് 10 ശ്രമങ്ങളേ വേണ്ടി വന്നുള്ളൂവെങ്കിലും എഴുത്തു പരീക്ഷ സൂൺ എഴുതിയത് 950 തവണയാണ്

MediaOne Logo

Web Desk

  • Updated:

    2023-03-27 14:56:37.0

Published:

27 March 2023 2:51 PM GMT

Woman passes driving test at 960th attempt
X

ഒരു തവണ ലൈസൻസ് ടെസ്റ്റ് എഴുതി കിട്ടിയില്ലെങ്കിൽ പിന്നെ അത് എഴുതിയെടുക്കുക എന്നത് മടിയുള്ള കാര്യമാണ് മിക്കവർക്കും. ഒന്നോ രണ്ടോ തവണയൊക്കെ ടെസ്റ്റിന് വേണ്ടി കഷ്ടപ്പെടുന്നവരും ഉണ്ട്.

എന്നാൽ 959 തവണ ലൈസൻസ് ടെസ്റ്റ് എഴുതി പരാജയപ്പെട്ടിട്ടും കൈവിടാതെ ലൈസൻസ് നേടിയെടുത്തവരുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെയൊരാളുണ്ട് ദക്ഷിണ കൊറിയയിൽ. ദക്ഷിണ കൊറിയയിലെ ജിയോഞ്ജു സ്വദേശിയായ ചാ-സാ സൂൺ.

തന്റെ 960ാമത്തെ ശ്രമത്തിലാണ് 69കാരിയായ സൂൺ ലൈസൻസ് നേടുന്നത്. പ്രാക്ടിക്കൽ ടെസ്റ്റിന് 10 അറ്റംപ്റ്റുകളേ വേണ്ടി വന്നുള്ളൂവെങ്കിലും എഴുത്തു പരീക്ഷ സൂൺ എഴുതിയത് 950 തവണയാണ്. 2005 ഏപ്രിലിൽ തുടങ്ങിയ പരിശ്രമം ഫലം കണ്ടതാകട്ടെ ഈ വർഷവും.

ഏകദേശം 11 ലക്ഷത്തോളം രൂപയാണ് ഇത്രയും വർഷത്തിനിടയ്ക്ക് ലൈസൻസിനായി സൂൺ ചെലവാക്കിയത്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് സൂൺ ലൈസൻസ് ടെസ്റ്റ് ജയിച്ചപ്പോൾ ഡ്രൈവിങ് സ്‌കൂളിലെ അധ്യാപകരും മറ്റ് വിദ്യാർഥികളും ജീവനക്കാരുമെല്ലാം പൂക്കളുമായി ഓടിയെത്തിയാണ് സൂണിനെ സ്വീകരിച്ചത്.

TAGS :

Next Story