Quantcast

ആധുനിക കാലത്തെ ധീരവനിതയെന്ന് മോദി; എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് ലോക നേതാക്കൾ

രാജ്യസേവനത്തിന് ജീവിതം സമർപ്പിച്ച അതുല്യവ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ദുബൈ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രതികരിച്ചു.

MediaOne Logo

Web Desk

  • Published:

    9 Sep 2022 1:21 AM GMT

ആധുനിക കാലത്തെ ധീരവനിതയെന്ന് മോദി; എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചിച്ച് ലോക നേതാക്കൾ
X

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ലോക നേതാക്കൾ.ആധുനികകാലത്തെ ധീരവനിതയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ബ്രിട്ടനേയും അവിടുത്തെ ജനങ്ങളേയും പ്രചോദിപ്പിച്ച നേതാവായിരുന്നു രാജ്ഞിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എലിസബത്ത് രാജ്ഞിയെ കാനഡയിലെ ജനങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

ബ്രിട്ടഷ് ജനതയുടെയും രാജകുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായത് എന്ന് സ്വീഡൻ പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്‌സൺ പ്രതികരിച്ചു. ഹോൾഡ്

രാജ്യസേവനത്തിന് ജീവിതം സമർപ്പിച്ച അതുല്യവ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞിയെന്ന് ദുബൈ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പ്രതികരിച്ചു. ലോകചരിത്രത്തിൽ ഇടംപിടിച്ച നേതാവായിരുന്നുവെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് റോബർട്ട മെൻസോള പറഞ്ഞു.

TAGS :

Next Story