ഗസ്സയുടെ പുനർനിർമ്മാണത്തിനായ് സകാത്ത് നൽകാൻ ഫത്‍വ പുറപ്പെടുവിച്ച് അൽ- അസ്ഹർ
ഗസയുടെ സമ്പൂർണ്ണ പുനർനിർമാണം, അവിടുത്തെ നിരാലംബരായ ജനതക്കുള്ള താമസ സൗകര്യം ഭക്ഷ്യവസ്തുക്കൾ. മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിനും ലഭ്യമാക്കുന്നതിനുമായി സക്കാത്ത് വിഹിതം നൽകാവുന്നതാണ്.

15 മാസത്തോളം നീണ്ട ഇസ്രായേലി ആക്രമണത്തിൽ പൂർണ്ണമായും തകർന്നടിഞ്ഞ ഗസ്സ മേഖലയുടെ പുനർനിർമ്മാണത്തിനായി ലോകത്തുടനീളമുള്ള മുസ്ലിം സമൂഹം തങ്ങളുടെ സക്കാത്ത് വിഹിതം നൽകണമെന്ന് ഈജിപ്തിലെ അൽ-അസ്ഹർ ഫത് വയിലൂടെ ആഹ്വാനം ചെയ്തു.
അൽ-അസ്ഹർ ഗ്ലോബൽ ഇലക്ട്രോണിക് ഫത്വ സെന്ററാണ് ഈ മതവിധി പുറപ്പെടുവിച്ചത്. ഗസയുടെ സമ്പൂർണ്ണ പുനർനിർമാണം, അവിടുത്തെ നിരാലംബരായ ജനതക്കുള്ള താമസ സൗകര്യം, ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിനും ലഭ്യമാക്കുന്നതിനുമായി സക്കാത്ത് വിഹിതം നൽകാവുന്നതാണ്.
ഈ സവിശേഷ സന്ദർഭത്തിൽ സക്കാത്ത് നൽകുന്നവർക്ക് ദൈവത്തിങ്കൽ രണ്ട് പ്രതിഫലങ്ങൾ ലഭിക്കുമെന്ന് അൽ-അസ്ഹർ ഈ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു: ഒന്ന് സക്കാത്തിന്റെ പ്രതിഫലവും, രണ്ട്, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന്റെയും, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിന്റെയും പ്രതിഫലവും.
സക്കാത്ത് തുകകൾ ശരിയായ രീതിയിൽ വിതരണം ചെയ്യുന്നതിൽ വിശ്വസനീയവും നിയമാനുസൃതവുമായ മാർഗങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ആയിരിക്കണം സംഭാവന നൽകേണ്ടത് എന്ന് ഊന്നിപ്പറഞ്ഞ കമ്മിറ്റി വിതരണത്തിൻ്റെ കാര്യക്ഷമത ഉറപ്പാക്കാനും അതിന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനും വേണ്ടിയാണ്.
അൽ അസ്ഹർ ഫത്വയുടെ ചുരുക്ക രൂപം:
‘ഗസയുടെ പുനർനിർമ്മാണത്തിനും, അവിടുത്തെ ജനതയുടെ ജീവിതം തിരികെ കൊണ്ടുവരുന്നതിനും ആ ദേശത്തിൻ്റെ മുറിവുകൾ ഉണക്കുന്നതിനുമുള്ള സമയം ആയിരിക്കുന്നു. 15 മാസത്തിലധികമായി അധിനിവേശ ശക്തികളിൽ നിന്ന് കടുത്ത ഉപരോധവും രൂക്ഷമായ ആക്രമണവും കനത്ത നാശനഷ്ടവും ഗസ്സ നേരിട്ടു. ലോകം ഇതിനു മുമ്പ് ദർശിച്ചിട്ടില്ലാത്ത വിധത്തിലുള്ള കൊടും ക്രൂരതയും ഹിംസയുമാണവിടെ അരങ്ങേറിയത്. സയണിസ്റ്റ് നരാധമൻമാർ ഗസയിലെ ജനങ്ങളോട് മാത്രമല്ല യുദ്ധം ചെയ്തത് അവിടുത്തെ മരങ്ങളോടും കല്ലുകളോടും ജലത്തോടും വായുവിനോടുമുൾപ്പടെ യുദ്ധം ചെയ്തു.’
"ഗസ്സയുടെ പുനർനിർമ്മാണവും ഫലസ്തീൻ പ്രശ്നത്തിൻ്റെ നീതിയുക്തമായ അന്തസത്ത തിരിച്ചറിഞ്ഞ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സുമനസുകളുടെ ഐക്യദാർഢ്യവും ഒത്തു വരേണ്ട സമയമാണിത്. വിശ്വാസിക്ക് അവന്റെ സഹോദരനോടുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങളിലൊന്ന് "
ഇസ്രായേൽ അധിനിവേശകർ 2023 ഒക്ടോബർ 7 മുതൽ 2025 ജനുവരി 19 വരെ ഗസ മേഖലയിലെ ഫലസ്തീൻ ജനതയ്ക്കെതിരെ നടത്തിയ നരഹത്യാ യുദ്ധത്തിന്റെ ഫലമായി ആ പ്രദേശം വ്യാപകമായ നാശനഷ്ടങ്ങൾക്ക് വിധേയമായി.
യുണൈറ്റഡ് നേഷൻസ് സാറ്റലൈറ്റ് സെന്റർ (UNOSAT) നടത്തിയ ഏറ്റവും പുതിയ നാശനഷ്ടക്കണക്കെടുപ്പ് പ്രകാരം 2025 ജനുവരി 1 വരെ ഗാസ മേഖലയിലെ കെട്ടിടങ്ങളിൽ ഏകദേശം 69 ശതമാനവും കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായി തകർക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇത് ആകെ 170,812 കെട്ടിടങ്ങൾ വരും.
ഡിസംബർ 1 വരെയുള്ള യുനിസെഫിന്റെ കണക്കനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള 564 സ്ഥാപനങ്ങളിൽ 496 സ്കൂളുകൾക്ക് (ഏകദേശം 88 ശതമാനം) കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ സ്കൂളുകളിൽ 396 എണ്ണം നേരിട്ടുള്ള ബോംബാക്രമണത്തിന് ഇരയായി.
യുണൈറ്റഡ് നേഷൻസ് സാറ്റലൈറ്റ് സെന്റർ (UNOSAT) 2024 സെപ്റ്റംബർ 26-ന് എടുത്ത ചിത്രങ്ങൾ പ്രകാരം, ഗസ്സ മേഖലയിലെ കൃഷിഭൂമിയുടെ 68 ശതമാനവും - അതായത് 103 ചതുരശ്ര കിലോമീറ്റർ - യുദ്ധം മൂലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഗസ്സയുടെ വടക്കൻ ഗവർണറേറ്റിൽ, കേടുപാടുകൾ സംഭവിച്ച കാർഷിക ഭൂമിയുടെ ശതമാനം 79 ആണ്.റഫയിൽ 57 ശതമാനവും.
വിവർത്തനം: ഷംസീർ എ.പി
Adjust Story Font
16