Quantcast

റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചു; വ്ളാദിമിര്‍ സെലന്‍സ്കി

കിഴക്കൻ ഉക്രെയ്നിലെ പോക്രോവ്സ്കിനടുത്തുള്ള ഗ്രാമം റഷ്യ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    14 Oct 2024 6:15 AM GMT

റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചു; വ്ളാദിമിര്‍ സെലന്‍സ്കി
X

കിയവ്: യുക്രൈനിനെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ സൈനികരെ അയച്ചതായി യുക്രൈൻ പ്രസിഡൻ്റ് വ്ളാദിമിര്‍ സെലന്‍സ്കി. 'റഷ്യയും ഉത്തരകൊറിയയിലെ ഭരണകൂടങ്ങളും തമ്മിൽ വർദ്ധിച്ചുവരുന്ന സഖ്യം ഞങ്ങൾ കാണുന്നുണ്ട്' എന്ന് സെലെൻസ്‌കി വീഡിയോ പ്രസം​ഗത്തിലൂടെ പറഞ്ഞു.

റഷ്യയുടെ യുക്രൈൻ അധിനിവേശം അതിൻ്റെ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിനാൽ സുസ്ഥിരമായ സൈനിക സഹായം അഭ്യർത്ഥിക്കാൻ സെലെൻസ്‌കി കഴിഞ്ഞയാഴ്ച ബെർലിൻ, ലണ്ടൻ, പാരീസ്, റോം തുടങ്ങിയ യൂറോപ്യൻ തലസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. പര്യടനം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് സെലെൻസ്കി ഉത്തരകൊറിയയ്ക്കെതിരെ ആരോപണം നടത്തിയത്.

യുക്രൈനിലെ യുദ്ധഭൂമിയിൽ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയ സൈനികരെ അയക്കാനുള്ള സാധ്യതയുണ്ടെന്ന് ദക്ഷിണ കൊറിയയുടെ ദേശീയ പ്രതിരോധ മന്ത്രി കിം യോങ്-ഹ്യുൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രൈൻ നടത്തിയ ആക്രമണത്തിൽ ഉത്തരകൊറിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ സത്യമാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചു.

ഞായറാഴ്ച രാവിലെ ആയിരുന്നു കിഴക്കൻ യുക്രൈനിലെ പോക്രോവ്സ്കിനടുത്തുള്ള ഗ്രാമം റഷ്യ പിടിച്ചെടുത്തത്. മോസ്കോ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 60,000 ആളുകൾ താമസിച്ചിരുന്ന ഖനന നഗരമായ പോക്രോവ്സ്ക് പിടിച്ചെടുക്കാൻ റഷ്യ പരിശ്രമിക്കുന്നുണ്ട്.

TAGS :

Next Story