ഇത് ശരിക്കും ലേഡീസ് സ്പെഷ്യൽ…
ചിലർക്ക് ശബ്ദം ഉയർത്തി ചിലതൊക്കെ തുറന്നു പറയേണ്ടി വരും. എല്ലാവരും കേൾക്കാൻ തന്നെയാണ് ആ ‘തെറിച്ച’ ശബ്ദം ഉയരുന്നതും.
ലോകത്തെ കോടികണക്കിന് വരുന്ന സ്ത്രീകൾ
അവരുടെ അനുഭവലോകം അത്രമേൽ വൈവിധ്യം നിറഞ്ഞത്.
വേറിട്ട അനുഭവങ്ങൾ, കഥകൾ, ആശയങ്ങൾ, കൗതുകങ്ങൾ…
ചിലത് ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും, മറ്റു ചിലത് നമ്മെ കരയിപ്പിക്കും.
വേറെ ചിലരുടെ ജീവിതാനുഭവങ്ങളുണ്ട്. അതു നമ്മെ നിരന്തരം പിന്തുടർന്നു കൊണ്ടേയിരിക്കും, ഉണർവിലും ഉറക്കത്തിലും.
ചില പെൺമനസുകളുണ്ട്. അവിടെ ഉരിത്തിരിയുന്നത് തികച്ചും നവീനമായ ആശയലോകം.
കഠിന പരിശ്രമത്തിലൂടെ നേടിയ വിജയം. അത് ആഘോഷമാക്കി മാറ്റുന്നവരുണ്ട് കൂട്ടത്തിൽ.
കുടുംബത്തോടും സമൂഹത്തോടും തന്നോടു തന്നെയും നിരന്തരമായി പോരാടുന്ന ചിലരുണ്ട് കൂട്ടത്തിൽ.
അവർക്ക് പറയാനുള്ളത് പൊള്ളുന്ന അതിജീവനത്തിന്റെ അസാമാന്യമാംവിധം നമ്മെ പ്രചോദിപ്പിക്കുന്ന അനുഭവലോകം.
ചിലർക്ക് ശബ്ദം ഉയർത്തി ചിലതൊക്കെ തുറന്നു പറയേണ്ടി വരും. എല്ലാവരും കേൾക്കാൻ തന്നെയാണ് ആ ‘തെറിച്ച’ ശബ്ദം ഉയരുന്നതും.
ഒന്നുറപ്പ്. നാം എത്രതന്നെ കേൾക്കരുത് എന്നാഗ്രഹിച്ചാലും ചില ശബ്ദങ്ങൾ നമ്മിലേക്കെത്തുക തന്നെ ചെയ്യും.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി അത് മാറിയേ തീരൂ. അനുഭവങ്ങളും ആശയങ്ങളും ഒളിച്ചു വെക്കാനുളളതല്ല. സമൂഹത്തെ വഴിനടത്താൻ ആരെങ്കിലും ഉറച്ച സ്വരത്തിൽ ഇതൊക്കെ പറഞ്ഞേ തീരൂ. സാമൂഹിക പരിവർത്തനം രൂപപ്പെട്ടതിൽ ഈ തുറന്നു പറച്ചിലിനും വലിയ പങ്കുണ്ട്. ആളുകളിൽ പോരാട്ടത്തിന്റെ ശക്തിസൗന്ദര്യം ഉറപ്പിക്കാനുള്ള യഥാർഥ വഴിവെട്ടൽ കൂടിയാണ് ഓരോ തുറന്നുപറച്ചിലും.
കേട്ടിട്ടില്ലേ, ആ പഴയ ഓർമപ്പെടുത്തലുകൾ.
‘പെണ്ണിന് പറഞ്ഞത് അടുക്കള’
‘നീ ഒരു പെണ്ണാണെന്ന് ഓർക്കണം’
ഇത്തരം കൽപനകളുടെ കാലം കഴിഞ്ഞിരിക്കുന്നു. വെറുതെയല്ല, അതും ചില തുറന്നുപറച്ചിലുകളുടെ നേട്ടം തന്നെ.
ഒരു പ്രത്യേക ജെൻഡർ ആയി എന്നതിന്റെ പേരിൽ മാത്രം നേരിടേണ്ടി വരുന്ന എതിർപ്പുകൾ, തഴയലുകൾ, അവഹേളനങ്ങൾ.
അവയുടെയൊക്കെ കാലംകഴിഞ്ഞു.
കഥകളും പൊള്ളുന്ന അനുഭവങ്ങളും കൂർത്ത വാക്കുകളുമായി എല്ലാവർക്കും മുന്നോട്ടു വരാൻ കഴിഞ്ഞെന്നു വരില്ല.
എങ്കിൽ ചിലരുണ്ട്.
അരങ്ങത്തുനിന്ന് നാലാൾ കേൾക്കെ, കടന്നുവന്ന അതിജീവന വഴികളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും ചങ്കുറപ്പോടെ ചിലതു പറയാൻ പറ്റുന്നവർ.
പെണ്ണൂറ്റത്തിന്റെ ആ പറച്ചിലിൽ കൃത്യമായ നിലപാടുണ്ട്, ആത്മസ്ഥൈര്യമുണ്ട്, സാമൂഹികമാറ്റത്തെ കുറിച്ച നിറഞ്ഞ പ്രത്യാശകളുണ്ട്…
തുറന്നുപറച്ചിലിന്റെ മറയില്ലാത്ത വേദി
അതാണ് മീഡിയാവൺ ഒരുക്കുന്ന
ഹെർ സ്റ്റോറി
സമൂഹത്തിലെ വിവിധ തുറകളിൽ അടയാളപ്പെടുത്തിയ 10 വനിതകൾ.
ഇത് അവരുടെ കഥയല്ല.
നിങ്ങൾ കൂടി ഉൾപ്പെട്ട പെൺചരിതത്തിന്റെ പുതുവർത്തമാനം.
സിനിമാതാരം നൈല ഉഷ, കെഇഎഫ് ഹോൾഡിങ് വൈസ് ചെയർമാൻ ഷബ്ന ഫൈസൽ, ഐഡിയ ക്രെയ്റ്റ് ഫൗണ്ടറും സിഇഒയുമായ ഷിഫ യൂസുഫ് അലി, യുഎഇയിലെ ആദ്യത്തെ വനിതാ എയർക്രാഫ്റ്റ് എൻജിനിയറും എയർക്രാഫ്റ്റ് എൻജിനിയർ ആൻഡ് അഡ്വൈസറുമായ സുആദ് അൽ ഷംസി, ലൈഫ് ഇൻഫ്ലുവൻസർ മോന തജർബി, മലയാളം സംസാരിക്കുന്ന എമിറാറ്റി പെൺകുട്ടികളായ നൂറയും മറിയം അൽ ഹെലാലിയും, ഫുഡ് എടിഎം ഫൗണ്ടർ ഐഷ ഖാൻ, സെലിബ്രറ്റി ഷെഫ് ജുമാന ഖദ്രി, ഖലീജ് ടൈംസ് ഹാപ്പിനെസ് എഡിറ്റർ നസ്രീൻ അബ്ദുള്ള എന്നിവർ ‘ഹെർ സ്റ്റോറി’യുടെ ഭാഗമാകാൻ എത്തുന്നു.
നിങ്ങൾ അറിയുന്ന, നിങ്ങൾക്ക് അറിയാകുന്ന ചിലരുടെ കഥകൾ കൂടിയായിരിക്കാം ഇത്.
അതല്ലെങ്കിൽ നിങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ.
ജീവിതത്തിലെ വിവിധ ഘട്ടങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെ മറികടന്നുവെന്നു കൂടെ അവർ പറയും.
ഓർക്കുക.
മെയ് 26ന് വൈകീട്ട് നാലുമുതൽ 8 വരെ.
ദുബൈ ഡി മോണ്ട്ഫോർട്ട് യൂണിവേഴ്സിറ്റി അക്കാദമിക് സിറ്റിയിൽ.
ഹെർ സ്റ്റോറി
അതിജീവനത്തിെൻറയും പ്രചോദനത്തിെൻറയും പുതുപാഠങ്ങൾ.
Adjust Story Font
16