ആള്‍ക്കൂട്ട കൊലപാതകം: മോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കണ്ണന്താനം
ആള്‍ക്കൂട്ട കൊലപാതകം: മോദിയേയും ബിജെപിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കണ്ണന്താനം
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപിയേയും പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹത്തിലുമുണ്ട്. എന്നാല്‍ അതിന് ഒരു നേതാവിനെ..
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തേണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഭ്രാന്തന്‍ നിലപാടുള്ളവര്‍ എല്ലാ സമൂഹത്തിലുമുണ്ട്. എന്നാല്‍ അതിന് ഒരു നേതാവിനെ പ്രത്യേകം കുറ്റപ്പെടുത്തുന്നത് ശരിയല്ല. ആക്രമണങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയെയും ബിജെപിയെയും കുറ്റപ്പെടുത്തുന്നത് അനീതിയാണെന്നും കണ്ണന്താനം പറഞ്ഞു. ആള്‍ക്കൂട്ട കൊലപാതകങ്ങളെയം വര്‍ഗ്ഗീയ ആക്രമണങ്ങളെയും കുറിച്ചുള്ള ഒരു ദേശീയ മാധ്യമത്തിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കൊലപാതകങ്ങളും ആക്രമണങ്ങളും ക്രിമിനല്‍ കുറ്റമാണ്. ''ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടുകയും ജയിലിലടക്കുകയും വേണം. എന്നാല്‍ 1.3ബില്ല്യണ്‍ ആളുകളുള്ള രാജ്യത്ത് വളരെ കുറച്ച് പേര്‍ മാത്രമാണ് ഇത്തരത്തിലുള്ളത്.'' കണ്ണന്താനം പറഞ്ഞു.
നേരത്തെ ബീഫ് വിഷയത്തിലെ കണ്ണന്താനത്തിന്റെ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. ഗോവയില്‍ ബീഫ് ഉപയോഗം തുടരുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ പറഞ്ഞത് പോലെ, കേരളത്തിലും ബീഫ് മുമ്പത്തെ പോലെ തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഉടനെ അല്‍ഫോണ്‍സ് കണ്ണന്താനം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് കണ്ണന്താനം നിഷേധിച്ചു. ഈ വാര്‍ത്തകള്‍ കെട്ടിച്ചതാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. വിദേശികള്‍ അവരുടെ രാജ്യത്ത് നിന്ന് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
Adjust Story Font
16