റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം
അതിനിടെ റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വരവ് തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം. അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ പോലീസിന് ഇതു സംബന്ധിച്ച നര്‍ദ്ദേശം നല്‍കി. അതിനിടെ റോഹിങ്ക്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്നും ഐ സ് പോലുള്ള ഭീകര സംഘടനകള്‍ അവരെ ഉപയോഗിച്ചേക്കാം എന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മറ്റന്നാള്‍ നിലപടാറിയിക്കാന്‍ ഇരിക്കെയാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടി. റോഹിങ്ക്യന്‍ വരവ് തടയാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അസം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ പോലീസിന് നല്‍കിയ നിര്‍ദ്ദേശം . അസം ബംഗ്ലാദേശുമായി പങ്കുവെക്കുന്ന 262 കിലോമീറ്ററോളം ദൂരം വരുന്ന അതിര്‍ത്തിയിലൂടെയാണ് റോഹിങ്ക്യകള്‍ അധികവും ഇന്ത്യയിലെത്തുന്നത് എന്നിരിക്കെയാണ് നടപടി.
അതിനിടെ വിഷയത്തില്‍ കേന്ദ്ര നിലപാടിനെ രൂക്ഷമായി വര്‍ശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. ഇന്ത്യയിലുള്ള 40000 വരുന്ന റോഹിങ്ക്യകളെ തിരിച്ചയക്കുന്നത് അംഗീകരിക്കനാവില്ല, അത് മനുഷ്യാവകാശ ലംഘനമാണ്. മറ്റാന്നാള്‍ സുപ്രീം കോടതിയില്‍ കേന്ദ്രം ഇത്തരം ഒരു നിലപാട് സ്വീകരിച്ചാല്‍ അതിരെ കോടതിയില്‍ എതിര്‍ക്കുമെന്നും ദേശീയമനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.