സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? ഈ വസ്തുതകൾ അറിഞ്ഞിരിക്കണം

പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനൊപ്പം സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്.

Update: 2021-10-07 15:02 GMT
Editor : Midhun P | By : Web Desk
Advertising

രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുകയാണ്. എല്ലാ ദിവസവും വർധിക്കുന്ന ഇന്ധന വില അതിന് ആക്കം കൂട്ടുന്നുണ്ട്. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് ചുവട് മാറ്റിയിട്ടുണ്ട്. പുതിയ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനൊപ്പം സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. എന്നാൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉഭയോക്താക്കൾക്ക് കൃത്യമായ അറിവില്ല. അത്തരത്തിൽ സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബാറ്ററി ലൈഫ്

ഉപയോഗിച്ച ഇവി വാങ്ങുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട പ്രധാന ഘടകമാണ് അതിന്റെ ശേഷിക്കുന്ന ബാറ്ററി ലൈഫ്. ശേഷിക്കുന്ന ബാറ്ററി ലൈഫ് കുറവാണെങ്കിൽ അത്തരം ഇവി വാങ്ങാതിരിക്കുന്നതാണ് നല്ലത്. അത് സാമ്പത്തികമായി നഷ്ടം ഉണ്ടാക്കും എന്നത് കൂടാതെ അത്തരം വാഹനങ്ങൾ ഏറെ കാലം ഉപയോഗിക്കാൻ സാധിക്കുകയുമില്ല. അതുകൊണ്ട് സെക്കൻഡ് ഹാൻഡ് ഇവി തെരഞ്ഞെടുക്കുമ്പോൾ ശേഷിക്കുന്ന ബാറ്ററി ലൈഫ് കൂടിയവ തെരഞ്ഞെടുക്കുക.

ബാറ്ററി ചാർജിംഗ് സമയം

ശേഷിക്കുന്ന ബാറ്ററി ലൈഫ് പോലെ പ്രധാനമാണ് ചാർജിംഗ് രീതി, ചാർജിംഗ് സമയം, ചാർജിംഗ് ഫ്രീക്വൻസി എന്നിവ. നമ്മൾ വാങ്ങുന്ന മോഡലിന്റെ പ്രകടനവും ഇവയെ ആശ്രയിച്ചായിരിക്കും ഉണ്ടാവുക. വേഗത്തിൽ ചാർജ് ചെയ്യുന്നത് ഇവിയുടെ പ്രവർത്തനരഹിതമായ സമയം കുറയ്ക്കും. എന്നാൽ മന്ദഗതിയിലുള്ളതും സ്ഥിരമായതുമായ ഹോം ചാർജിംഗ് സോക്കറ്റ് നീണ്ട ബാറ്ററി ലൈഫ് ഉറപ്പുതരുന്നുണ്ട്. അതേസമയം ബാറ്ററി പൂജ്യത്തിലേക്ക് പതിവായി കൊണ്ടുപോയതിനു ശേഷം ചാർജ് ചെയ്യുന്നത് ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിനു ശേഷമേ ഉപയോഗിച്ച ഇവികൾ വാങ്ങാവൂ.

ബാറ്ററിയുടെ വലുപ്പം

മറ്റൊരാൾ ഉപയോഗിച്ച ഇവി വാങ്ങുമ്പോൾ നിർബന്ധമായും വാഹനത്തിന്റെ ബാറ്ററി വലുപ്പത്തെ കുറിച്ച് അറിഞ്ഞിരിക്കണം. വലുപ്പം കൂടിയ ബാറ്ററികൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. അതുകൊണ്ട് ഇവി തെരഞ്ഞെടുക്കുമ്പോൾ വലുപ്പം കൂടിയ ബാറ്ററിയുള്ള വാഹനം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഉടമസ്ഥാവകാശ ചെലവ്

സെക്കൻഡ് ഹാൻഡ് ഇവി വാങ്ങുമ്പോൾ ഉടമസ്ഥവകാശത്തിനായി മാറ്റിവെയ്‌ക്കേണ്ട ചെലവും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. കൂടാതെ ഇതുവരെ എത്ര ദൂരം ഓടിയെന്നും എത്ര തവണ അറ്റകുറ്റ പണികൾ നടത്തിയെന്നും ചോദിച്ച് മനസ്സിലാക്കുക

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News