499 രൂപയ്ക്ക് ബുക്ക് ചെയ്യാം, ഒറ്റ ചാർജിൽ 200 കിലോമീറ്റർ; ഇലക്ട്രിക് സ്‌കൂട്ടറുമായി ബൂം മോട്ടോർസ്
കോർബെറ്റ് 14, കോർബെറ്റ് 14 ഇഎക്‌സ് എന്ന മോഡലുകളായിരിക്കും കമ്പനി ആദ്യം വിപണിയിലെത്തിക്കുക
കോയമ്പത്തൂർ ആസ്ഥാനമായുള്ള ബൂം മോട്ടോഴ്സ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ കോർബറ്റ് 14 പുറത്തിറക്കി. 2.5 മണിക്കൂറിനുള്ളിൽ ഫുൾ ചാർജാവുകയും 200 കിലോ മീറ്റർ വരെ ഒറ്റ ചാർജിൽ ഓടിയെത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ എവിടെ നിന്നും വെറും 499 രൂപയ്ക്ക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.
കോർബെറ്റ് 14, കോർബെറ്റ് 14 ഇഎക്‌സ് എന്ന മോഡലുകളായിരിക്കും കമ്പനി ആദ്യം വിപണിയിലെത്തിക്കുക. 2.3 കി വാട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്‌കൂട്ടറുകൾ ബൂം കോർബറ്റിന് 89,999 രൂപ മുതലും, കോർബറ്റ് 14 ഇഎക്‌സിന് 1,24,999 രൂപയുമാണ് എക്‌സ് ഷോറൂം വില.
75 കിലോമീറ്റർ വേഗതയും 200 കിലോഗ്രാം ലോഡിംഗ് ശേഷിയുമുണ്ട് സ്കൂട്ടറിന്. ആദ്യം വാങ്ങുന്നവർക്കായി കോർബറ്റ് 14-ന് 3,000 രൂപയും കോർബറ്റ് 14-ഇഎക്സിന് 5,000 രൂപയും കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമെ, ബാറ്ററിക്ക് 5 വർഷവും ഫ്രെയിമിന് 7 വർഷത്തെ വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുടെയും ഡെലിവറി 2022 ജനുവരിയിൽ ആരംഭിക്കും.
Siddeshawara - Delivery Professional using Boom Corbett. Enjoy Unbeatable Durability!!
— BoomMotors (@Boom_Motors) November 16, 2021
Pre-book Corbett 14 at 499/- only. 🤩👇https://t.co/GqlhrzHJ9W pic.twitter.com/fSUe4Yy6wE