കിടിലൻ ലുക്കിൽ പുതിയ ക്രേറ്റ; 2022 ൽ വിപണിയിലെത്തും

ഈ മാസം 11 മുതൽ 21 വരെ നടക്കുന്ന ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്

Update: 2021-11-01 15:36 GMT
Editor : Dibin Gopan | By : Web Desk
Advertising

കിടിലൻ ലുക്കിൽ എത്തുന്ന പുതിയ ക്രേറ്റയുടെ ചിത്രങ്ങൾ പങ്കുവെച്ച് ഹ്യുണ്ടേയ് ഇന്തൊനീഷ്യ. ഈ മാസം 11 മുതൽ 21 വരെ നടക്കുന്ന ഇന്തൊനീഷ്യൻ ഓട്ടോഷോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.

എഡിഎഎസ്സും പുതുക്കിയ ബ്ല്യൂ ലിങ്ക് സേഫ്റ്റി ഫീച്ചറുകളുമായി അടുത്ത വർഷം വാഹനം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ ട്യൂസോണിന് സമാനമായ രൂപമാണ് ക്രേറ്റയ്ക്ക്. പുത്തൻ ഗ്രില്ലും എൽഇഡി ഹെഡ്ലാംപുമുണ്ട്. കൂടാതെ എംജി ആസ്റ്ററിന് സമാനമായ എഡിഎഎസ് ഫീച്ചറുകളും പ്രതീക്ഷിക്കാം.

പനോരമിക് സൺറൂഫ്, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുമുണ്ടാകും. ഇന്തോനീഷ്യൻ വിപണിയിൽ 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമായിരിക്കും വാഹനം പുറത്തിറങ്ങുക.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News