ബിഎസ് 6 വാഹനങ്ങളും സിഎൻജിയിലേക്ക് മാറ്റാൻ അനുമതി

ഇതുവരെ ബിഎസ് 4 വരെയുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ സിഎൻജി/എൽപിജി കിറ്റുകൾ രണ്ടാമത് ഉൾപ്പെടുത്താൻ അനുമതിയുണ്ടായിരുന്നത്.

Update: 2022-08-23 15:07 GMT
Editor : Nidhin | By : Web Desk
Advertising

ബിഎസ് 6 (Bharath Stage 6) എമിഷൻ ലെവലിലുള്ള പെട്രോൾ/ ഡീസൽ വാഹനങ്ങൾ സിഎൻജിയിലേക്കോ എൽപിജിയിലേക്കോ തരം മാറ്റാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. ഇതുവരെ ബിഎസ് 4 വരെയുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ സിഎൻജി/എൽപിജി കിറ്റുകൾ രണ്ടാമത് ഉൾപ്പെടുത്താൻ അനുമതിയുണ്ടായിരുന്നത്. 3.5 ടണിൽ താഴെ ഭാരമുള്ള വാഹനങ്ങൾക്കാണ് അനുമതി.

ഇതുവരെ ബിഎസ് 6 വാഹനങ്ങളിൽ കമ്പനി തന്നെ ഘടിപ്പിക്കുന്ന സിഎൻജി കിറ്റുകൾ ലഭ്യമായിരുന്നു.

പരിസ്ഥിതി മലീനീകരണം കുറക്കാനാണ് സർക്കാർ സിഎൻജി/എൽപിജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. പെട്രോൾ-ഡീസൽ എഞ്ചിനേക്കാളും താരതമ്യേന മലിനീകരണം കുറവാണ് ഈ സിഎൻജി വാഹനങ്ങൾക്ക്. ഉപഭോക്താവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം കൂടാതെ പെട്രോൾ-ഡീസൽ വാഹനങ്ങളേക്കാൾ സിഎൻജിക്ക് വിലയും കുറവാണ് എന്ന ഗുണം കൂടിയുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News