‘6E​ ഉപയോഗിക്കരുത്’​; മഹീന്ദ്രക്കെതിരെ നിയമനടപടിയുമായി ഇൻഡിഗോ

കഴിഞ്ഞദിവസമാണ്​ ബിഇ 6ഇ എന്ന ഇലക്​ട്രിക്​ വാഹനം മഹീന്ദ്ര പുറത്തിറക്കിയത്​

Update: 2024-12-04 09:37 GMT
Advertising

തങ്ങളുടെ വിമാന സർവീസുകളിൽ ഉപയോഗിക്കുന്ന ‘6ഇ’ എന്ന പേര്​ ഉപയോഗിച്ചതിനെതിരെ വാഹന നിർമാതാക്കളായ മഹീന്ദ്രക്കെതിരെ നിയമനടപടിയുമായി ഇൻഡിഗോ. ചൊവ്വാഴ്​ചയാണ് ഡൽഹി ഹൈക്കോടതിയിൽ ഇൻഡിഗോ​ കേസ്​ ഫയൽ ചെയ്​തത്​. ഡിസംബർ ഒമ്പതിന്​ ഇതിൽ വാദം കേൾക്കും.

6ഇ തങ്ങളുടെ ബ്രാൻഡിങ്ങി​െൻറ പ്രധാന ഘടകമാണെന്ന്​​ ഇൻഡിഗോ വ്യക്​തമാക്കി. 6ഇ പ്രൈം, 6ഇ ​ഫ്ലെക്​സ്​ തുടങ്ങിയ പേരിൽ വിവിധ സേവനങ്ങളാണ്​ ഇൻഡിഗോ വാഗ്​ദാനം ചെയ്യുന്നത്​.

കഴിഞ്ഞദിവസമാണ്​ ബിഇ 6ഇ എന്ന ഇലക്​ട്രിക്​ വാഹനം മഹീന്ദ്ര പുറത്തിറക്കിയത്​. അതേസമയം, വിഷയം ചർച്ച ചെയ്യാൻ ഇൻഡിഗോയുമായി ബന്ധപ്പെട്ട്​ മഹീന്ദ്ര ശ്രമം തുടങ്ങിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്​.

2015ലാണ്​ ഇൻഡിഗോ 6ഇ എന്ന പേര് ഒമ്പത്​, 35, 39, 16 എന്നീ ക്ലാസുകൾ പ്രകാരം​ ട്രേഡ്​ മാർക്ക്​ ചെയ്യുന്നത്​. 2024 നവംബർ 25നാണ്​ മഹീന്ദ്ര ‘ബിഇ 6ഇ’ എന്ന പേര്​ ക്ലാസ്​ 12 പ്രകാരം രജിസ്​റ്റർ ചെയ്​തത്​.

മഹീന്ദ്രയുടെ ബോൺ-ഇവി ഇൻ​​ഗ്ലോ പ്ലാറ്റ്ഫോമിൽ നിർമിച്ച വാഹനമാണ്​ ബിഇ 6ഇ. 18.90 ലക്ഷം രൂപയാണ് (എക്സ് ഷോറൂം) പ്രാരംഭ വില. 682 കിലോമീറ്റർ റേഞ്ചാണ് എആർഎഐ സർട്ടിഫൈ ചെയ്തിട്ടുള്ളത്.

59 കിലോവാട്ടിന്റെയും 79 കിലോവാട്ടിന്റെയും രണ്ട് ബാറ്ററി ഓപ്ഷനിൽ വാഹനം ലഭ്യമാകും. 228 എച്ച്പി, 281 എച്ച്പി എന്നിവയുടെ ഇവയുടെ പരമാവധി പവർ. 380 എൻഎം ആണ് ടോർക്ക്. കൂടാതെ ഉയർന്ന വേരിയന്റിൽ 6.7 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

ലൈഫ് ടൈം വാറന്റിയാണ് ബാറ്ററിക്ക് മഹീന്ദ്ര നൽകുന്നത്. 175 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ടാകും. 20 ശതമാനത്തിൽനിന്ന് 80 ശതമാനമെത്താൻ 20 മിനിറ്റ് മതി. വാഹനത്തിന്റെ വിതരണം 2025 ഫെബ്രുവരിയിലോ മാർച്ചിലോ ആരംഭിക്കുമെന്നാണ് വിവരം

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News