കരുത്തുനിറച്ച് xuv700; മഹീന്ദ്രയുടെ ഇന്ദ്രജാലം
പുതിയ ബ്രാൻഡ് ലോഗോയിൽ പുറത്തിറങ്ങുന്ന മഹീന്ദ്രയുടെ ആദ്യ കാറാണ് എക്‌സ്.യു.വി 700.
കരുത്തും വേഗവും കുത്തിനിറച്ച എക്‌സ്.യു.വി 700 അവതരിപ്പിച്ച് മഹീന്ദ്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കമ്പനി നാല് വേരിയന്റുകളുള്ള ഫ്ളാഗ്ഷിപ്പ് എസ്.യു.വികള്‍ അവതരിപ്പിച്ചത്. 11.9 ലക്ഷം രൂപ മുതൽ 14.99 ലക്ഷം വരെയാണ് വില. മഹീന്ദ്രയുടെ പുതിയ ബ്രാൻഡ് ലോഗോയിൽ പുറത്തിറങ്ങുന്ന കാർ കൂടിയാണ് എക്‌സ്.യു.വി 700.
4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഫയരും 2750 എം.എം. വീൽബേസ് എന്നിങ്ങനെയാണ് എക്സ്.യു.വി. 700-ന്റെ അഴകളവ്. പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആർ.എൽ, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്പോർട്ടി ഭാവവും നൽകി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീൽ, എൽ.ഇ.ഡി. ടെയ്ൽലൈറ്റ് എന്നിവയാണ് എക്സ്റ്റീരിയറിന് പുതുമയേകുന്നത്.
ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോണമസ് എമർജൻസി ബ്രേക്ക്, ലൈൻ ഡിപാർച്ചർ വാണിങ്, ലൈൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഹൈ ബീം അസിസ്റ്റ് എന്നിവ ഉൾപ്പെടുന്ന അഡ്വൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (അഡാസ്) ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.
.@Mahindra_Auto launches @MahindraXUV700 at starting price of Rs 11.99 lakh (ex showroom) for MX petrol; AX starts at Rs 13.99 lakh
— Shubhodeep (@shubhonwheels) August 14, 2021
Top AX price at later stage but this is surely some phenomenal pricing for an SUV we're driving tomorrow@HTAutotweets @htTweets #XUV700 pic.twitter.com/6YgfAE07zb
സുരക്ഷയുടെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും മഹീന്ദ്ര തയ്യാറല്ല. ഏഴു എയർബാഗുകൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, സ്മാർട് പൈലറ്റ് അസിസ്റ്റ് എന്നിവയാണ് സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്.
ഇത്രയും സൗകര്യങ്ങളുണ്ടായിട്ടും വിലയിലാണ് കമ്പനി ഞെട്ടിച്ചത്. 10-15 ലക്ഷം രൂപയ്ക്ക് നല്ല ഒന്നാന്തം വാഹനമാണ് മഹീന്ദ്ര ഓഫർ ചെയ്യുന്നത്. എംഎക്‌സ് ഗാസോലിൻ മോഡലിന് 11.99 ലക്ഷം, എംഎക്‌സ് ഡീസലിന് 12.49 ലക്ഷം, എ.എക്‌സ്3 പെട്രോൾ മോഡലിന് 13.99 ലക്ഷം, എ.എക്‌സ്5 പെട്രോൾ മോഡലിന് 14.99 ലക്ഷം എന്നിങ്ങനെയാണ് വില.
2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നീ എൻജിൻ ഓപ്ഷനുകളിലാണ് വാഹനം എത്തിയിട്ടുള്ളത്. പെട്രോൾ എൻജിൻ 197 ബി.എച്ച്.പി. പവറും 380 എൻ.എം.ടോർക്കുമാണ് നൽകുന്നത്. ഡീസൽ എൻജിൻ രണ്ട് പവറാണ് ഉത്പാദിപ്പിക്കുന്നത്. 153, 182 ബി.എച്ച്.പി. പവറും 360, 420 എൻ.എം. ടോർക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളും ഇതിൽ നൽകുന്നുണ്ട്. സിപ്, സാപ്പ്, സൂം എന്നീ മൂന്ന് ഡ്രൈവ് മോഡുകളാണ് എക്സ്.യു.വി. 700-ൽ ഒരുക്കിയിട്ടുള്ളത്. സോണിയുടെ 12 സ്പീക്കറുകൾ, ത്രീഡി സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഐസ്ഒഫിക്‌സ് സീറ്റ് മൗണ്ട്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഡൈനാമിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയും വാഹനത്തിന്റെ സവിശേഷതയാണ്.