ആൾട്ടോ കെ10ന് 57000 രൂപ ഡിസ്‌കൗണ്ട്,എസ് പ്രസ്സോയ്ക്കും സെലേറിയോയ്ക്കും 56000 രൂപ വരെ: വമ്പൻ ഓഫറുകളുമായി മാരുതി സുസുകി
വിവിധ സിഎൻജി മോഡലുകൾക്കും ഓഫറുകൾ ബാധകമാണ്
ഓഫറുകളുടെ പെരുമഴയുമായി മാരുതി സുസുകി. ആൾട്ടോ കെ10,ആൾട്ടോ 800, സെലെറിയോ,എസ് പ്രസ്സോ,വാഗൺ ആർ, ഡിസയർ,സ്വിഫ്റ്റ് തുടങ്ങി തിരഞ്ഞെടുത്ത അരേന മോഡലുകൾക്ക് നവംബറിൽ 57000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്. ചില സിഎൻജി മോഡലുകൾക്കും ഓഫറുകളുണ്ട്.
ഓഫറുകൾ ബാധകമായ മോഡലുകളും അവയുടെ ഡിസ്‌കൗണ്ട് വിവരങ്ങളും അറിയാം...
ആൾട്ടോ കെ10
മാരുതി സുസുകി ഏറ്റവും അടുത്ത് പുറത്തിറക്കിയ മോഡലായ ആൾട്ടോ കെ10നാണ് സീസണിലെ ഏറ്റവും ഉയർന്ന ഡിസ്‌കൗണ്ട് ലഭിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട് ആയ 35000 രൂപ, കോർപ്പറേറ്റ് ബെനഫിറ്റ് 7000 രൂപ, 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയടങ്ങുന്നതാണ് ഓഫർ പാക്കേജ്. ആൾട്ടോ കെ10ന്റെ എഎംടി വേരിയന്റുകൾക്ക് കോർപ്പറേറ്റ് ബെനഫിറ്റ് 7000 രൂപ,എക്‌സ്‌ചേഞ്ച് ബോണസ് 15000 രൂപ എന്നിവയടക്കം 22000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും.
സെലെറിയോ
സെലെറിയോയുടെ മിഡ്-സ്‌പെക് വിഎക്‌സ്‌ഐ മാനുവൽ വേരിയന്റിന് 35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 6000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുകളുമാണ് കമ്പനി ഓഫർ ചെയ്യുന്നത്. സെലെറിയോയുടെ മറ്റ് മാനുവൽ വേരിയന്റുകളായ എൽഎക്‌സ്‌ഐ,സിഎക്‌ഐ,സീഎക്‌സ്‌ഐപ്ലസ് എന്നിവയ്ക്ക് 41000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.
എസ് പ്രസ്സോ
56000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറുകളാണ് എസ് പ്രസ്സോയുടെ മാനുവൽ വേരിയന്റുകൾക്ക് മാരുതി സുസുകി ഏർപ്പെടുത്തിയിരിക്കുന്നത്. 35000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്,6000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയടങ്ങുന്നതയാണ് ഓഫർ പാക്കേജ്. മോഡലിന്റെ എഎംടി വേരിയന്റുകൾക്ക് 46000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. എസ് പ്രസ്സോ സിഎൻജിക്ക് 20000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്ന ഡിസ്‌കൗണ്ട് ഓഫറാണുള്ളത്.
67എച്ച്പി കെ10സി എഞ്ചിനും ഇഎസ്പി അടക്കമുള്ള സേഫ്റ്റി ഫീച്ചറുകളുമായി കഴിഞ്ഞ ജൂലൈയിലാണ് മാരുതി എസ് പ്രസ്സോ അപ്‌ഡേറ്റ് ചെയ്തത്.
വാഗൺ ആർ
വാഗൺ ആറിന്റെ zxi,zxi+ മാനുവൽ വേരിയന്റുകൾക്ക് 41000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് കമ്പനി ഓഫർ ചെയ്യുന്നത്. 20000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ആയ 6000 രൂപ,15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് എന്നിവയടങ്ങുന്നതാണ് ഓഫർ പാക്കേജ്.
വാഗൺ ആറിന്റെ lxi,vxi എന്നീ മാനുവൽ വേരിയന്റുകൾക്ക് 31000 രൂപ ഡിസ്‌കൗണ്ട് കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്. വണ്ടിയുടെ എഎംടി മോഡലുകൾക്ക് 21000 രൂപ വരെയും,സിഎൻജി വേർഷന് 40000 രൂപ വരെയും ഡിസ്‌കൗണ്ട് ലഭിക്കും.
ആൾട്ടോ 800
മാരുതിയുടെ ഏറ്റവും അഫോർഡബിൾ മോഡലായ ആൾട്ടോ 800ന് 36000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്. സിഎൻജി വേർഷനുകൾക്ക് 30000 രൂപ വരെയും കമ്പനി ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.
ഡിസയർ
ഡിസയറിന്റെ എഎംടി വേരിയന്റുകൾക്ക് 32000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. ഇതിൽ 15000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 7000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 10000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.
ഡിസയറിന്റെ എഎംടി വേരിയന്റുകൾക്ക് 32000 രൂപയുടെ ഡിസ്‌കൗണ്ട് ഉണ്ട്. ഇതിൽ 15000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും 7000 രൂപയുടെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും 10000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസുകളുമാണ് ഉള്ളത്. എന്നാലിതിന്റെ മാനുവൽ ട്രാൻസ്മിഷന് 17000 രൂപയുടെ ഡിസ്‌കൗണ്ട് മാത്രമേ കമ്പനി നൽകുന്നുള്ളൂ.
സ്വിഫ്റ്റ്
സ്വിഫ്റ്റിന്റെ എഎംടി,മാനുവൽ വേരിയന്റുകൾക്ക് 30000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് കമ്പനിയുടെ ഓഫർ. സിഎൻജി മോഡലുകൾക്ക് 8000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും