ആസ്റ്റർ നാളെ പ്രദർശിപ്പിക്കും; അറിയാം എഞ്ചിൻ സവിശേഷതകൾ
10 മുതൽ 16 ലക്ഷം രൂപ വിലയാണ് ആസ്റ്ററിൻ്റെ എക്സ് ഷോറൂം വിലയായി പ്രതിക്ഷിക്കുന്നത്.
എംജി മോട്ടോഴ്സിന്റെ ആസ്റ്റർ നാളെ പ്രദർശിപ്പിക്കും. മിഡ്സൈസ് സ്പോർട്ട് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിലുള്ള കമ്പനിയുടെ ആദ്യത്തെ കാറാണ് ആസ്റ്റർ.120 എച്ച്പി പവറും 150 ന്യൂട്ടൻ മീറ്റർ ടോർക്കും ലഭിക്കുന്ന ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ആസ്റ്ററിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 163 എച്ച്പി പവറും 230 ന്യൂട്ടൻ മീറ്റർ ടോർക്കുമുള്ള ടർബോ പെട്രോൾ എഞ്ചിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആസ്റ്ററിന്റെ ഗിയർ ഓപ്ഷനുകളിൽ മാനുവലും ഓട്ടോമാറ്റിക്കും ലഭിക്കാൻ സാധ്യതയുണ്ട്. 10 മുതൽ 16 ലക്ഷം രൂപ വിലയാണ് ആസ്റ്ററിൻ്റെ എക്സ് ഷോറൂം വിലയായി പ്രതിക്ഷിക്കുന്നത്.
അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസിന്റെ ലെവൽ 2 ഫംഗ്ഷനുകളാണ് ആസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കോളിഷൻ മുന്നറിയിപ്പ് , അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിങ്ങനെയുള്ള സുരക്ഷാ സവിശേഷതകളും ആസ്റ്ററിന് ഉണ്ടായിരിക്കും. 4.3 മീറ്റർ നീളമായിരിക്കും ആസ്റ്ററിന് ഉണ്ടാവുക
കിയ സെൽറ്റോസ്, ഹ്യൂണ്ടായ് ക്രെറ്റ, നിസാൻ കിക്സ്, റെനോ ഡസ്റ്റർ , സ്കോഡ കുഷാക് എന്നിവയാണ് വിപണിയിൽ ആസ്റ്ററിൻ്റെ പ്രധാന എതിരാളികൾ.