ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് വില കൂട്ടുന്നു
ഹോളി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഇന്നോ നാളെയോ സെയിൽസ് വിൻഡോ ഓപ്പൺ ആകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ മേഖലയെ വൻ മാറ്റങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒല ഇലക്ട്രിക് അവരുടെ സ്‌കൂട്ടറുകളുടെ വില കൂട്ടുന്നു. അടുത്ത വിൽപ്പന ജാലകം (Sales Window) മുതൽ അവരുടെ എസ്-1 (S-1 Pro) ഇ-സ്‌കൂട്ടറുകളുടെ വില കൂട്ടുമെന്നാണ് ഒല അറിയിച്ചിരിക്കുന്നത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് ഇന്നോ നാളെയോ സെയിൽസ് വിൻഡോ ഓപ്പൺ ആകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതിയ സെയിൽസ് വിൻഡോയിൽ പുതിയ നിറവും കമ്പനി അവതരിപ്പിക്കുന്നുണ്ട്.
ഒല സിഇഒ ഭവിഷ് അഗർവാളാണ് വില വർധന ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ എത്ര രൂപ വർധിക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. ഒല എസ് 1 പ്രോ 1,29,999 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസാന അവസരമാണിതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒല എസ് 1 പ്രോ, എസ് 1 എന്നീ മോഡലുകളാണ് നിലവിൽ ഇന്ത്യയിൽ അവർ വിൽക്കുന്നത്.