'ഇലക്ട്രിക് തരംഗം'; പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്

ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ വൻ മുന്നേറ്റം നടത്തുകയാണ് ഒല. കമ്പനി ഇപ്പോൾ പ്രതിദിനം 1000 സ്‌കൂട്ടറുകൾ നിർമ്മിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ, പ്രതിമാസ വിൽപ്പനയിൽ ഒല ഒന്നാം സ്ഥാനം നേടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

Update: 2022-03-19 11:31 GMT
Editor : abs | By : Web Desk

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വരവോടെ പെട്രോൾ ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. ഏഥർ, ഓല, സിമ്പിൾ, ഹീറോ തുടങ്ങി സ്‌കൂട്ടർ വിപണിയിൽ ഇലക്ട്രിക് തരംഗമാണ്. ഫെബ്രുവരിയിലെ സ്‌കൂട്ടർ വിൽപ്പനയിൽ ഏകദേശം 1 ലക്ഷം യൂണിറ്റുകളുടെ ഇടിവാണുണ്ടായിരിക്കുന്നത്. വാർഷിക വിൽപ്പന 4,16,727 യൂണിറ്റിൽ നിന്ന് 3,16,744 യൂണിറ്റായി കുറഞ്ഞു. അതായത് 23.99 ശതമാനത്തിന്റെ കുറവ്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ഹോണ്ട ആക്ടിവയുടെ വിൽപ്പന 2,09,389 യൂണിറ്റിൽ നിന്ന് 1,45,317 യൂണിറ്റായാണ് പോയ മാസം കുറഞ്ഞത്. ഹോണ്ട ഡിയോയുടെ വിൽപ്പനയിൽ 45.03 ശതമാനം ഇടിവ് രേഖപ്പെടുത്തി. പോയ വർഷത്തെ വിൽപ്പന 28,171 യൂണിറ്റായിരുന്നു. ഇത് ഇത്തവണ 15,487 യൂണിറ്റായി കുറഞ്ഞു.

Advertising
Advertising

ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ടിവിഎസ് ജുപ്പിറ്റർ ആണ്. പോയ മാസത്തെ വിൽപ്പന 52,189 യൂണിറ്റിൽ നിന്ന് 47,092 യൂണിറ്റായി കുറഞ്ഞു. സ്‌പോർട്ടി സ്‌കൂട്ടറായ ടിവിഎസ് എൻടോർഖിന്റെയും വിൽപ്പന 24,555 യൂണിറ്റിൽ നിന്ന് 23,061 യൂണിറ്റായി കുറഞ്ഞു. ടിവിഎസ് പെപ് പ്ലസിന്റെ വിൽപന 8,476 യൂണിറ്റിൽ നിന്ന് 6.700 യൂണിറ്റായും കുറഞ്ഞു.

സുസുക്കി ആക്സസ് വിൽപ്പന 48,496 യൂണിറ്റിൽ നിന്ന് 37,512 യൂണിറ്റായി കുറഞ്ഞു. ഫെബ്രുവരിയിലെ വിൽപ്പന 22.65 ശതമാനം ഇടിഞ്ഞ് 10,984 യൂണിറ്റുകളാണ് പോയ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്. യമഹ റേ ZR വിൽപ്പന 13,812 യൂണിറ്റിൽ നിന്ന് 8,355 യൂണിറ്റായി കുറഞ്ഞു. അതായത് 39.51 ശതമാനം ഇടിഞ്ഞ് 5,457 യൂണിറ്റുകളുടെ കുറവുണ്ടായെന്ന് സാരം.

ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ വൻ മുന്നേറ്റം നടത്തുകയാണ് ഒല. കമ്പനി ഇപ്പോൾ പ്രതിദിനം 1000 സ്‌കൂട്ടറുകൾ നിർമ്മിക്കുന്നുണ്ട്. മാർച്ച് അവസാനത്തോടെ, പ്രതിമാസ വിൽപ്പന അളവിൽ ഓല ഒന്നാം സ്ഥാനം നേടുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. എസ് 1 പ്രൊ ഡലിന്റെ വിലയാണ് അടുത്ത പര്‍ച്ചേയ്‌സ് വിന്‍ഡോ മുതല്‍ ഉയര്‍ത്തുന്നത്. ഹോളി പ്രമാണിച്ച് gerua നിറത്തില്‍ പ്രത്യേക എഡിഷന്‍ മോഡലും ഒല അവതരിപ്പിച്ചിട്ടുണ്ട്.

ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗര്‍വാള്‍ ആണ് സ്‌കൂട്ടര്‍ വില വര്‍ധിപ്പിക്കുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എത്ര രൂപയാണ് സ്‌കൂട്ടറിന് വര്‍ധിപ്പിക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 1,29,999 രൂപയാണ് എസ്1 പ്രൊയുടെ വില. വിവിധ സംസ്ഥാനങ്ങള്‍ നല്‍കുന്ന സബ്‌സിഡി അനുസരിച്ച് വില വീണ്ടും കുറയും. കേരള സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെ സബ്‌സിഡി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്ത് ആനുകൂല്യങ്ങള്‍ ലഭിക്കില്ല.

അതേ സമയം എസ് 1 മോഡലിനെ വിലവര്‍ധനവ് ബാധിക്കില്ല. രണ്ട് മോഡലുകളില്‍ ഒന്നിന്റെ വില ഉയര്‍ത്തിയ സ്ഥിതിക്ക് താമസിയാതെ എസ് 1 സ്‌കൂട്ടറിന്റെ വിലയും ഒല ഈ വര്‍ഷം തന്നെ ഉയര്‍ത്തിയേക്കും. 99,999 രൂപയാണ് എസ് 1 മോഡലിന്റെ വില.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News