ചരിത്ര നേട്ടവുമായി ടാറ്റ ; വിറ്റഴിച്ചത് 10,000 ഇലക്ട്രിക് വാഹനങ്ങൾ
ടാറ്റ മോട്ടോഴ്സിന് രാജ്യത്തെ 120 നഗരങ്ങളിലായി 700 ൽ അധികം ഇവി ചാർജിംഗ് സ്റ്റേഷനുകളുണ്ട്.
ഇലക്ട്രിക് വാഹന വിൽപ്പനയിൽ ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്സ്. മുംബൈ ആസ്ഥാനമായ ടാറ്റ മോട്ടോഴ്സ് 10000 ഇലക്ട്രിക് വാഹനങ്ങളാണ് ഇതുവരെ വിറ്റഴിച്ചത്. ഇന്ത്യയുടെ വാഹന വിപണിയുടെ 70 ശതമാനവും കൈയാളുന്ന ടാറ്റ മോട്ടോഴ്സിന് രാജ്യത്തെ 120 നഗരങ്ങളിലായി 700 ൽ അധികം ഇവി ചാർജിംഗ് സ്റ്റേഷനുകളുണ്ട്.
കഴിഞ്ഞമാസം പുറത്തിറക്കിയ ടിഗ്റോസ് ഇവിയാണ് കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ. കമ്പനിയുടെ ടാറ്റ നെക്സോണിന് നല്ല സ്വീകാര്യതയാണ് ഇന്ത്യൻ വിപണിയിൽ ലഭിച്ചത്. ഇവയ്ക്കു പുറമേ എക്സ്പ്രസ് ബ്രാൻഡിൽ എക്സ്പ്രസ് ടി ഇലക്ട്രിക് സെഡാൻ മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹന വിപണിയിൽ നേടിയ ഈ നേട്ടം തങ്ങളുടെ പുതിയ ഉദ്യമത്തിന് കരുത്തേകുന്നുണ്ടെന്നും, ടാറ്റയുടെ മേലുള്ള ഉപഭോക്താക്കളുടെ വിശ്വാസത്തിന് നന്ദിയുണ്ടെന്നും ടാറ്റയുടെ ഇന്ത്യൻ മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു.