സിവിൽ സർവീസ്: മലയാളി വിദ്യാർഥികളെ കൈപിടിച്ച് ഉയർത്തി ലീഡ് IAS അക്കാദമി
ഒരുകാലത്ത് വളരെ കുറച്ച് പേർക്ക് മാത്രം സാധ്യമായിരുന്ന ഐഎഎസ് എന്ന മോഹം ഇന്ന് നല്ലൊരു വിഭാഗം ആളുകൾക്കും യാഥാർഥ്യമാക്കാൻ സഹായിച്ചത് ലീഡ് IAS അക്കാദമിയാണ്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിവിൽ സർവീസ് ഫലപ്രഖ്യാപനം വരുമ്പോൾ കേരളത്തിന് അഭിമാന നിമിഷമാണ്. നിരവധി മലയാളികളാണ് ഐഎഎസ് റാങ്ക് പട്ടികയിൽ ആദ്യ നൂറിലടക്കം ഇടംപിടിച്ചിരിക്കുന്നത്. സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്ക് മലയാളികളെ കൈപിടിച്ച് ഉയർത്തിയ ലീഡ് IAS അക്കാദമിക്കും ഇത് അഭിമാന നിമിഷമാണ്.
ഒരുകാലത്ത് വളരെ കുറച്ച് പേർക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു ഐഎഎസ് എന്ന മോഹം. കഴിഞ്ഞ നാല് വർഷമായി കേരളത്തിൽ നിന്നും നിരവധി പേരെയാണ് ലീഡ് IAS അക്കാദമി കൃത്യമായ കോച്ചിങ്ങിലൂടെ റാങ്ക്ലിസ്റ്റിൽ എത്തിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഐഎഎസ് അക്കാദമിയായി ലീഡ് ഐഎഎസ് അക്കാദമിയെ മാറ്റിയത് ഈ മികവാണ്.
കേരളത്തിൽ നിന്ന് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച 43 ഉദ്യോഗാര്‍ഥികളും ലീഡ് ഐഎഎസിലെ വിവിധ കോച്ചിങ്ങ് പ്രോഗ്രാമുകളില്‍ പങ്കെടുത്തവരാണ്.
ലീഡിലെ ക്ലാസ്സുകളിലും പരിശീലന പരിപാടികളിലും മുടങ്ങാതെ പങ്കെടുത്തതാണ് ഇത്തവണ റാങ്ക് കരസ്ഥമാക്കാൻ കാരണം. - വിഷ്ണു ശശികുമാർ 31-ാം റാങ്ക്
വിദ്യാര്‍ഥികളുടെ ലേണിങ്, സ്‌കോറിങ് സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികള്‍, ഓരോ വിദ്യാർഥിക്കും പ്രത്യേക പരിഗണന നൽകുന്ന തരത്തിലുള്ള മെന്റര്‍ഷിപ്പ് പരിപാടികള്‍ എന്നിവയൊക്കെ വിദ്യാർഥികളെ വിജയത്തിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഓരോ വിദ്യാർഥിക്കും പേപ്പറുകള്‍ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷൻ എടുത്തു പറയേണ്ടതാണ്. കംപാരിറ്റിവ് ഇവാല്യുവേഷന്‍ പഠനരീതി രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് ലീഡ് ഐ.എ.എസ് അക്കാദമിയാണ്.
2020ല്‍ പ്രവര്‍ത്തനം ആരംഭിച്ച ലീഡ് ഐ.എ.എസ് അക്കാദമിയില്‍ നിന്നായിരുന്നു മുൻവർഷങ്ങളിലും കേരളത്തില്‍ പ്രിലിംസിനും മെയിന്‍സിനും ഏറ്റവും കൂടുതല്‍ റിസല്‍റ്റ് ഉണ്ടായിരുന്നത്. ഈ നേട്ടം ഇത്തവണയും തുടരാനായതില്‍ അതിയായ സന്തോഷമുണ്ട്.- ലീഡ് ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ എസ്. ശരത്ത്
ലീഡിന്റെ വിജയരഹസ്യം
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലകരുടെ നീണ്ട നിരതന്നെയാണ് ലീഡ് ഐഎഎസ്സിന്റെ വിജയരഹസ്യം.
സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യ കടമ്പയായ പ്രിലിംസ് പരീക്ഷയ്ക്ക് പരിശീലനം നൽകുന്ന കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ എസ് ശരത്ത് ആണ് അക്കാദമിയുടെ ഡയറക്റ്റർ.
പ്രിലിംസ് പരീക്ഷക്കുള്ള മോക്ക് ടെസ്റ്റ് കേരളത്തിൽ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികൾ എഴുതുന്നത് ലീഡ് ഐഎഎസ്സിന്റെ പ്രിലിംസ് ടെസ്റ്റ് സീരിസ് ആണ്. കൂടാതെ ലീഡ് ഐഎഎസ് അക്കാദമിയുടെ പ്രിലിംസ് കില്ലര്‍ പ്രോഗ്രാം നിരവധി മലയാളി വിദ്യാർഥികളെ പ്രിലിംസ് എന്ന കടമ്പ കടക്കാൻ സഹായിച്ചിട്ടുണ്ട്.
പരിശീലന പരിപാടികൾ
പ്രിലിംസ് കില്ലർ പ്രോഗ്രാമിന് പുറമെ എഴുത്ത് പരീക്ഷാ പരിശീലനമായ മെയിൻസ് കില്ലർ പ്രോഗ്രാം ലീഡ് ഐഎഎസ് അക്കാദമിയുടെ വിദ്യാർഥികളെ മെയിൻസ് പരീക്ഷയ്ക്ക് മുൻപന്തിയിൽ എത്താൻ സഹായിക്കുന്നു. ലീഡ് ഐഎഎസ് അക്കാദമിയിൽ നിന്ന് തന്നെയായിരുന്നു കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിൽ ഏറ്റവും കൂടുതൽ മെയിൻസ് റിസൽറ്റ് ഉണ്ടാക്കിയതും. പ്രിലിംസ് കില്ലർ, മെയിൻസ് കില്ലർ കോഴ്‌സുകളും കേരളത്തിലെ പ്രഗത്ഭരായ അധ്യാപകർ നയിക്കുന്ന ക്ലാസുകളുമടങ്ങിയ ലീഡ് പ്രൈം ബാച്ചാണ് ലീഡിലെ പ്രധാന പരിശീലന പരിപാടി. മെയ്, ജൂൺ ജൂലൈ മാസങ്ങളിൽ ആരംഭിക്കുന്ന ക്ലാസുകളിൽ പങ്കെടുത്ത് തുടങ്ങിയാൽ അടുത്ത ജൂണിൽ പ്രിലിമിനറി പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാം.