പച്ചക്കൊടിയും ചുവപ്പുകൊടിയും

പൊളിറ്റിക്കൽ പാർലർ

Update: 2022-09-22 10:25 GMT
Click the Play button to listen to article

പാർട്ടിഗ്രാമമായ കണ്ണൂരിൽ വെച്ച് സിൽവർലൈനിനെ വാരിപ്പുണർന്ന സീതാറാംയച്ചൂരി, ദില്ലിയിൽ ചെന്നപ്പോൾ മലക്കം മറിയുന്ന കാഴ്ച്ച കണ്ട് പൊളിറ്റിക്കൽ പാർലറിലുള്ളവർ ഞെട്ടാതിരുന്നില്ല. അദ്ധേഹം മൊഴിഞ്ഞ വാചകമായിരുന്നു രസകരം. ട്രെയിൻ വരാതെ പച്ചക്കൊടി കാണിക്കാൻ കഴിയില്ലല്ലോ. അപ്രകാരം പിണറായിയുടെ മുന്നിൽവെച്ച് പറയാൻ ധൈര്യമില്ലാതിരുന്ന കാര്യത്തിന് ഇപ്പോൾ ഏതാണ്ട് തീരുമാനമായി. സിൽവൈർലൈൻ പാതയുടെ നടുക്ക്, പാർടി സെക്രട്ടറി ഒരു ചുവന്ന കൊടി നാട്ടി. ട്രെയിൻ വന്നില്ലെങ്കിലും നാട്ടാൻ കഴിയുന്നതാണല്ലോ ചുവന്ന കൊടി.

ഇങ്ങ് കോഴിക്കോട് കോടഞ്ചേരിയിൽ, ആരേയും അമ്പരപ്പിച്ച് കൊണ്ട് പാർടി ഒരു ചെറിയ ചുവന്ന കൊടി നാട്ടിക്കഴിഞ്ഞു. കാനനഛായയിലാടു മേയ്ക്കാൻ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക് കമ്മറ്റിയംഗം, സഖാവ് എം.എസ് ഷജിൻ എന്ന മുസ് ലിം ചെറുപ്പക്കാരൻ, കൃസ്തുമതപ്പേരുള്ള ജോസ്നയെ കല്ല്യാണനിശ്ചയത്തിൻറെ പശ്ചാത്തലത്തിൽ കടത്തികൊണ്ടുപോയത്രെ. കയ്യും കാലുമുള്ള പ്രായപൂർത്തിയായ ചെറുപ്പക്കാർ പരസ്പരസമ്മതത്തോടെ സ്വയം പോയതാണെന്ന് വിശ്വസിക്കാൻ പാർടി തയ്യാറായില്ല. ഭിന്ന ജാതി മതത്തിൽ പെട്ടവർ തമ്മിലുള്ള മിശ്രവിവാഹം പാരമ്പര്യമായി പാർടിയിൽ പതിവുള്ള കാര്യമാണെന്ന് യച്ചൂരി പച്ചക്കൊടി വീശിയിട്ടും തിരുവമ്പാട്ടെ പാർടി പ്രഭുക്കൾ വഴങ്ങിയില്ല. വൃന്ദാവനത്തിലെ കാഴ്ച്ച കാണാൻ കൊണ്ടുപോകന്ന പ്രണയമാമാങ്കങ്ങളിൽ, പെൺകുട്ടി മുസ് ലിമാണെങ്കിൽ സൈബർ സഖാക്കൾ സാധാരണ സാമൂഹ്യമാധ്യമങ്ങളിൽ, മതേതരവിപ്ലവത്തിൻറെ ആനന്ദനർത്തനം ചവിട്ടുന്നത് കാണപ്പെടാറുണ്ട്. പക്ഷെ കോടഞ്ചേരിയിലെ മുൻ എം.എൽ.എ യായ പാർടി നേതാവ് ഇത് ലൌജിഹാദാണെന്ന കണ്ടുപിടുത്തം നടത്തുകയും നാലാളു കേൾക്കെ വിളിച്ചുപറയുകയും ചെയ്തു. പാർടി നേതൃത്വം തൊണ്ടക്ക് പിടിച്ചപ്പോൾ, നേതാവ് പ്രസ്താവന വിഴുങ്ങിയെങ്കിലും സംഘ്പരിവാരസഖാക്കൾ അത് വിഷുവിൻറെ മാലപ്പടക്കം പോലെ പൊട്ടിച്ചുകഴിഞ്ഞിരുന്നു. അങ്ങിനെ ഒരിക്കൽകൂടി സംഘപരിവാരത്തിൻറെ സംഘഗാനത്തിന് പാർടി സഖാക്കൾ ആവശ്യമില്ലാതെ സംഗീതം പകർന്നു.

ഉത്തരേന്ത്യയിൽ സാധാരണ ചെയ്യാറുള്ള ഇതുപോലുള്ള കലാപരിപാടികൾ താരതമേന്യ പ്രബുദ്ധമായ കേരളത്തിലിരുന്ന് ചെയ്യാമോയെന്ന് സുരേന്ദ്രൻജിയോട് ചോദിച്ചപ്പോൾ കൈനീട്ടം നൽകുന്നത് നല്ലതല്ലേയെന്നായിരുന്നു മറുപടി.

ഇതെല്ലാം കണ്ട് പാർലറിലുള്ളവർ പകച്ചിരിക്കുമ്പോഴാണ് കാവിക്കൊടിയുമായി ഒരാൾ, പഴയ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചോദ്യവുമായി തൃശൂരിലവതരിക്കുന്നത്. നേരത്തേ തന്നെ ഈ നേതാവ് തൃശൂരിനെയങ്ങട് സ്വന്തമായി എടുക്കുവാ എന്നു പറഞ്ഞ് വീമ്പിളക്കിയിരുന്നു.അദ്ധേഹം ഇപ്പോഴും സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുവാ എന്നാണ് മട്ടും ഭാവവും കാണമ്പോൾ ആർക്കും തോന്നിപ്പോകുന്നത്. കുറച്ചുമുമ്പാണ് പോലീസ് ഓഫീസർമാരോട് സല്യൂട്ട് ഇരന്നു വാങ്ങാൻ ശ്രമിച്ചത്. ടിയാനേതായാലും അടുത്തകാലത്തായി തേക്കിൻക്കാട് മൈതാനം ചുറ്റിക്കറങ്ങിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വഴിയരികിൽ വാഹനം നിറുത്തിയിട്ട് വിഷുക്കൈനീട്ടം നൽകിയാണ് ആളിത്തവണ സൂപ്പർസ്റ്റാറാകാൻ തീരുമാനിച്ചത്. കൈനീട്ടം നൽകുന്നതിനിടയിൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരായ ഭക്തജനങ്ങളെ കൊണ്ട് കാല് പിടിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വൈറലായി. വാർത്ത വിവാദമായപ്പോൾ ആള് ഗോപിയായി. ഉത്തരേന്ത്യയിൽ സാധാരണ ചെയ്യാറുള്ള ഇതുപോലുള്ള കലാപരിപാടികൾ താരതമേന്യ പ്രബുദ്ധമായ കേരളത്തിലിരുന്ന് ചെയ്യാമോയെന്ന് സുരേന്ദ്രൻജിയോട് ചോദിച്ചപ്പോൾ കൈനീട്ടം നൽകുന്നത് നല്ലതല്ലേയെന്നായിരുന്നു മറുപടി. വിഷയം വിവാദമാക്കിയവർ ചൊറിയൻ മാക്രികളാണെന്ന അഭിനേതാവിൻറെ മറുപ്രസ്താവനയും ഏറെ ഭേഷായി.

ഈ ചർച്ചക്കൾക്കിടയിലാണ് മധ്യപ്രദേശിലെ ഖർഹോണിൽ ഒരു ബുൾഡോസർ മാമ അവതരിച്ചതായി വിവരം കിട്ടിയത്. ഉത്തർപ്രദേശിലെ മുഖ്യമന്ത്രിക്ക് ബുൾഡോസർ ബാബ എന്ന ഇരട്ടപ്പേരിനെ അലങ്കാരമാക്കിയ പാർട്ടിയാണ് ബി.ജെ.പി. സമാനമായ കീർത്തിചക്രത്തിന് വേണ്ടിയാണ് ശിവരാജ് ചൌഹാൻ ഇപ്പോൾ മൽസരിക്കുന്നത്. രാമനവമി ആഘോഷങ്ങളുടെ മറവിലുണ്ടായ കശപിശകൾ , ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നതിലേക്കാണ് നയിച്ചത്. അടുത്തവർഷം നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ, ഇക്കണക്കിന് പോയാൽ ബിജെപി താമരക്ക് പകരം ബുൾഡോസർ ചിഹ്നത്തിൽ മൽസരിക്കാനാണ് സാധ്യത. ഈ ബുൾഡോസറുകൾക്ക് നിറക്കുന്ന ഇന്ധനം വിദ്വേഷമാണെന്നാണ് രാഹുൽജി പ്രസ്താവനയിറക്കിയത്. അങ്ങിനെയെങ്കിലും രാഹുലിനെ കണ്ടുകിട്ടിയതിൽ പാർലറിലുള്ളവർ സന്തോഷഭരിതരാണ്.

ഇപ്പോൾ ഒരു വാർത്തവായിച്ച് ഇവിടെയെല്ലാവരും കുലുങ്ങിച്ചിരിച്ചിരിപ്പാണ്. പ്രധാനമന്ത്രി മ്യൂസിയം ദില്ലിയിൽ, പ്രധാനമന്ത്രിജി തന്നെ ഉദ്ഘാടനം ചെയ്തെന്ന്. പ്രധാനമന്ത്രി മ്യൂസിയത്തിൽ ആദ്യ ടിക്കറ്റ് വിറ്റത് പ്രധാനമന്ത്രി തന്നെ. അതു വാങ്ങിയതോ അതും പ്രധാനമന്ത്രി. ആദ്യം അകത്തുകയറിയതും പ്രധാനമന്ത്രി. മ്യൂസിയം ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രി. രാജ്യത്തുള്ള എല്ലാ പാലങ്ങളും റോഡുകളും തോടുകളും കുളങ്ങളും ഒക്കെ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രിക്ക് ഇതെങ്കിലും ആ ബഹുമാന്യ പ്രസിഡണ്ടിനെ ഏൽപ്പിച്ചുകൂടെയെന്ന് ചോദിക്കുന്നവരില്ലാതില്ല. പ്രസ്തുത പ്രധാനമന്ത്രി മ്യൂസിയത്തിൽ നിറയെ ആരുടെ ചിത്രമായിരിക്കും നിരത്തിവെച്ചിരിക്കുന്നത്. അതൊക്കെ നമുക്ക് ഊഹിക്കാവുന്നതല്ലേയൂള്ളൂ. കാര്യം മനസിലായവർ ഇനിയാ വഴിക്ക്, മ്യൂസിയം കാണാൻ പോകില്ലെന്നുറപ്പാണ്.

കോടികൾ കടം വാങ്ങി കെറെയിൽ നടപ്പാക്കുമെന്ന് പ്രതിജ്ഞ പുതുക്കുന്നതിനിടയിലാണ് കുറച്ച് തേങ്ങിക്കരച്ചിലുകൾ കേൾക്കാനിടയായത്. പാവം കെഎസ്ആർടിസി തൊഴിലാളികളാണ്. വിഷുവും ഈസ്റ്ററും റംസാനുമൊക്കെയല്ലേ. എടുത്തപണിയുടെ വിയർപ്പിനൊത്ത് മിച്ചമൂല്യം കിട്ടാതാവുമ്പം കരച്ചിൽ പതിവാണെന്ന് മഹാനായ മാർക്സ് പ്രവചിച്ചിട്ടുണ്ട്. അവരുടെ മുന്നിൽവെച്ചാണ് മുഖ്യമന്ത്രി ഒരു പച്ചക്കൊടിയുമായി വന്ന് കെസ്വിഫ്റ്റിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസിയിലെ പുക ഇപ്പോൾ കെഎസ്ഇബിയിലേക്ക് പടർന്നിട്ടുണ്ട്. അധികം വൈകാതെ അത് വാട്ടർഅതോറിറ്റിയിലേക്കും ഒഴുകുമെന്നാണ് അറിയാൻ കഴിഞ്ഞത്. എളമരവും ആനത്തലവട്ടവും ബാലനുമൊക്കെ ഘടകകകക്ഷി മന്ത്രിമാർക്കെതിരിൽ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഞങ്ങടെ യൂണിയനുകൾ ഞങ്ങടെ മന്ത്രിമാർക്കെതിരെ സമരം നടത്തിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്ന ചരിത്രപരമായ മുദ്രാവാക്യമാണ് ചുവന്നുതുടുത്ത തൊഴിലാളി യൂണിയനുകൾ ഇപ്പോൾ മുഴക്കുന്നത്.

പാർലറിൽ ഇപ്പോൾ വന്നിരിക്കുന്നത് സഖാവ് കാനമാണ്. കെ റെയിലിനെകുറിച്ചുള്ള സംശയങ്ങളുന്നയിക്കുമ്പോൾ കാനം രണ്ടു കൊടിയും പിടിച്ചാണ് വരുന്നത്. ഇടതു കയ്യിൽ ചുവപ്പും വലതുകയ്യിൽ പച്ചയും . ഇടക്ക് എതിർക്കും ഇടക്ക് അനുകൂലിക്കും .ഇതൊക്കെ കാണുമ്പോൾ പാർലർ അറിയാതെ പൂട്ടിപ്പോവുകയാണ്.എല്ലാവർക്കും വണക്കം.

പാർട്ടിഗ്രാമമായ കണ്ണൂരിൽ വെച്ച് സിൽവർലൈനിനെ വാരിപ്പുണർന്ന സീതാറാംയച്ചൂരി, ദില്ലിയിൽ ചെന്നപ്പോൾ മലക്കം മറിയുന്ന കാഴ്ച്ച കണ്ട് പൊളിറ്റിക്കൽ പാർലറിലുള്ളവർ ഞെട്ടാതിരുന്നില്ല. അദ്ധേഹം മൊഴിഞ്ഞ വാചകമായിരുന്നു രസകരം. ട്രെയിൻ വരാതെ പച്ചക്കൊടി കാണിക്കാൻ കഴിയില്ലല്ലോ. അപ്രകാരം പിണറായിയുടെ മുന്നിൽവെച്ച് പറയാൻ ധൈര്യമില്ലാതിരുന്ന കാര്യത്തിന് ഇപ്പോൾ ഏതാണ്ട് തീരുമാനമായി. സിൽവൈർലൈൻ പാതയുടെ നടുക്ക്, പാർടി സെക്രട്ടറി ഒരു ചുവന്ന കൊടി നാട്ടി. ട്രെയിൻ വന്നില്ലെങ്കിലും നാട്ടാൻ കഴിയുന്നതാണല്ലോ ചുവന്ന കൊടി.

ഇപ്പോൾ ഒരു വാർത്തവായിച്ച് ഇവിടെയെല്ലാവരും കുലുങ്ങിച്ചിരിച്ചിരിപ്പാണ്. പ്രധാനമന്ത്രി മ്യൂസിയം ദില്ലിയിൽ, പ്രധാനമന്ത്രിജി തന്നെ ഉദ്ഘാടനം ചെയ്തെന്ന്. പ്രധാനമന്ത്രി മ്യൂസിയത്തിൽ ആദ്യ ടിക്കറ്റ് വിറ്റത് പ്രധാനമന്ത്രി തന്നെ. അതു വാങ്ങിയതോ അതും പ്രധാനമന്ത്രി. ആദ്യം അകത്തുകയറിയതും പ്രധാനമന്ത്രി

ഇങ്ങ് കോഴിക്കോട് കോടഞ്ചേരിയിൽ, ആരേയും അമ്പരപ്പിച്ച് കൊണ്ട് പാർടി ഒരു ചെറിയ ചുവന്ന കൊടി നാട്ടിക്കഴിഞ്ഞു. കാനനഛായയിലാടു മേയ്ക്കാൻ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക് കമ്മറ്റിയംഗം, സഖാവ് എം.എസ് ഷജിൻ എന്ന മുസ് ലിം ചെറുപ്പക്കാരൻ, കൃസ്തുമതപ്പേരുള്ള ജോസ്നയെ കല്ല്യാണനിശ്ചയത്തിൻറെ പശ്ചാത്തലത്തിൽ കടത്തികൊണ്ടുപോയത്രെ. കയ്യും കാലുമുള്ള പ്രായപൂർത്തിയായ ചെറുപ്പക്കാർ പരസ്പരസമ്മതത്തോടെ സ്വയം പോയതാണെന്ന് വിശ്വസിക്കാൻ പാർടി തയ്യാറായില്ല. ഭിന്ന ജാതി മതത്തിൽ പെട്ടവർ തമ്മിലുള്ള മിശ്രവിവാഹം പാരമ്പര്യമായി പാർടിയിൽ പതിവുള്ള കാര്യമാണെന്ന് യച്ചൂരി പച്ചക്കൊടി വീശിയിട്ടും തിരുവമ്പാട്ടെ പാർടി പ്രഭുക്കൾ വഴങ്ങിയില്ല. വൃന്ദാവനത്തിലെ കാഴ്ച്ച കാണാൻ കൊണ്ടുപോകന്ന പ്രണയമാമാങ്കങ്ങളിൽ, പെൺകുട്ടി മുസ് ലിമാണെങ്കിൽ സൈബർ സഖാക്കൾ സാധാരണ സാമൂഹ്യമാധ്യമങ്ങളിൽ, മതേതരവിപ്ലവത്തിൻറെ ആനന്ദനർത്തനം ചവിട്ടുന്നത് കാണപ്പെടാറുണ്ട്. പക്ഷെ കോടഞ്ചേരിയിലെ മുൻ എം.എൽ.എ യായ പാർടി നേതാവ് ഇത് ലൌജിഹാദാണെന്ന കണ്ടുപിടുത്തം നടത്തുകയും നാലാളു കേൾക്കെ വിളിച്ചുപറയുകയും ചെയ്തു. പാർടി നേതൃത്വം തൊണ്ടക്ക് പിടിച്ചപ്പോൾ, നേതാവ് പ്രസ്താവന വിഴുങ്ങിയെങ്കിലും സംഘ്പരിവാരസഖാക്കൾ അത് വിഷുവിൻറെ മാലപ്പടക്കം പോലെ പൊട്ടിച്ചുകഴിഞ്ഞിരുന്നു. അങ്ങിനെ ഒരിക്കൽകൂടി സംഘപരിവാരത്തിൻറെ സംഘഗാനത്തിന് പാർടി സഖാക്കൾ ആവശ്യമില്ലാതെ സംഗീതം പകർന്നു.

ഇതെല്ലാം കണ്ട് പാർലറിലുള്ളവർ പകച്ചിരിക്കുമ്പോഴാണ് കാവിക്കൊടിയുമായി ഒരാൾ, പഴയ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചോദ്യവുമായി തൃശൂരിലവതരിക്കുന്നത്. നേരത്തേ തന്നെ ഈ നേതാവ് തൃശൂരിനെയങ്ങട് സ്വന്തമായി എടുക്കുവാ എന്നു പറഞ്ഞ് വീമ്പിളക്കിയിരുന്നു.അദ്ധേഹം ഇപ്പോഴും സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുവാ എന്നാണ് മട്ടും ഭാവവും കാണമ്പോൾ ആർക്കും തോന്നിപ്പോകുന്നത്. കുറച്ചുമുമ്പാണ് പോലീസ് ഓഫീസർമാരോട് സല്യൂട്ട് ഇരന്നു വാങ്ങാൻ ശ്രമിച്ചത്. ടിയാനേതായാലും അടുത്തകാലത്തായി തേക്കിൻക്കാട് മൈതാനം ചുറ്റിക്കറങ്ങിയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. വഴിയരികിൽ വാഹനം നിറുത്തിയിട്ട് വിഷുക്കൈനീട്ടം നൽകിയാണ് ആളിത്തവണ സൂപ്പർസ്റ്റാറാകാൻ തീരുമാനിച്ചത്. കൈനീട്ടം നൽകുന്നതിനിടയിൽ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാരായ ഭക്തജനങ്ങളെ കൊണ്ട് കാല് പിടിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വൈറലായി. വാർത്ത വിവാദമായപ്പോൾ ആള് ഗോപിയായി. ഉത്തരേന്ത്യയിൽ സാധാരണ ചെയ്യാറുള്ള ഇതുപോലുള്ള കലാപരിപാടികൾ താരതമേന്യ പ്രബുദ്ധമായ കേരളത്തിലിരുന്ന് ചെയ്യാമോയെന്ന് സുരേന്ദ്രൻജിയോട് ചോദിച്ചപ്പോൾ കൈനീട്ടം നൽകുന്നത് നല്ലതല്ലേയെന്നായിരുന്നു മറുപടി. വിഷയം വിവാദമാക്കിയവർ ചൊറിയൻ മാക്രികളാണെന്ന അഭിനേതാവിൻറെ മറുപ്രസ്താവനയും ഏറെ ഭേഷായി.

ഈ ചർച്ചക്കൾക്കിടയിലാണ് മധ്യപ്രദേശിലെ ഖർഹോണിൽ ഒരു ബുൾഡോസർ മാമ അവതരിച്ചതായി വിവരം കിട്ടിയത്. ഉത്തർപ്രദേശിലെ മുഖ്യമന്ത്രിക്ക് ബുൾഡോസർ ബാബ എന്ന ഇരട്ടപ്പേരിനെ അലങ്കാരമാക്കിയ പാർട്ടിയാണ് ബി.ജെ.പി. സമാനമായ കീർത്തിചക്രത്തിന് വേണ്ടിയാണ് ശിവരാജ് ചൌഹാൻ ഇപ്പോൾ മൽസരിക്കുന്നത്. രാമനവമി ആഘോഷങ്ങളുടെ മറവിലുണ്ടായ കശപിശകൾ , ന്യൂനപക്ഷസമുദായത്തിൽപ്പെട്ടവരുടെ വീടുകൾ ഇടിച്ചുനിരത്തുന്നതിലേക്കാണ് നയിച്ചത്. അടുത്തവർഷം നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ, ഇക്കണക്കിന് പോയാൽ ബിജെപി താമരക്ക് പകരം ബുൾഡോസർ ചിഹ്നത്തിൽ മൽസരിക്കാനാണ് സാധ്യത. ഈ ബുൾഡോസറുകൾക്ക് നിറക്കുന്ന ഇന്ധനം വിദ്വേഷമാണെന്നാണ് രാഹുൽജി പ്രസ്താവനയിറക്കിയത്. അങ്ങിനെയെങ്കിലും രാഹുലിനെ കണ്ടുകിട്ടിയതിൽ പാർലറിലുള്ളവർ സന്തോഷഭരിതരാണ്.

കെ റെയിലിനെകുറിച്ചുള്ള സംശയങ്ങളുന്നയിക്കുമ്പോൾ കാനം രണ്ടു കൊടിയും പിടിച്ചാണ് വരുന്നത്. ഇടതു കയ്യിൽ ചുവപ്പും വലതുകയ്യിൽ പച്ചയും . ഇടക്ക് എതിർക്കും ഇടക്ക് അനുകൂലിക്കും 

ഇപ്പോൾ ഒരു വാർത്തവായിച്ച് ഇവിടെയെല്ലാവരും കുലുങ്ങിച്ചിരിച്ചിരിപ്പാണ്. പ്രധാനമന്ത്രി മ്യൂസിയം ദില്ലിയിൽ, പ്രധാനമന്ത്രിജി തന്നെ ഉദ്ഘാടനം ചെയ്തെന്ന്. പ്രധാനമന്ത്രി മ്യൂസിയത്തിൽ ആദ്യ ടിക്കറ്റ് വിറ്റത് പ്രധാനമന്ത്രി തന്നെ. അതു വാങ്ങിയതോ അതും പ്രധാനമന്ത്രി. ആദ്യം അകത്തുകയറിയതും പ്രധാനമന്ത്രി. മ്യൂസിയം ഉദ്ഘാടനം ചെയ്തതും പ്രധാനമന്ത്രി. രാജ്യത്തുള്ള എല്ലാ പാലങ്ങളും റോഡുകളും തോടുകളും കുളങ്ങളും ഒക്കെ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രിക്ക് ഇതെങ്കിലും ആ ബഹുമാന്യ പ്രസിഡണ്ടിനെ ഏൽപ്പിച്ചുകൂടെയെന്ന് ചോദിക്കുന്നവരില്ലാതില്ല. പ്രസ്തുത പ്രധാനമന്ത്രി മ്യൂസിയത്തിൽ നിറയെ ആരുടെ ചിത്രമായിരിക്കും നിരത്തിവെച്ചിരിക്കുന്നത്. അതൊക്കെ നമുക്ക് ഊഹിക്കാവുന്നതല്ലേയൂള്ളൂ. കാര്യം മനസിലായവർ ഇനിയാ വഴിക്ക്, മ്യൂസിയം കാണാൻ പോകില്ലെന്നുറപ്പാണ്.

കോടികൾ കടം വാങ്ങി കെറെയിൽ നടപ്പാക്കുമെന്ന് പ്രതിജ്ഞ പുതുക്കുന്നതിനിടയിലാണ് കുറച്ച് തേങ്ങിക്കരച്ചിലുകൾ കേൾക്കാനിടയായത്. പാവം കെഎസ്ആർടിസി തൊഴിലാളികളാണ്. വിഷുവും ഈസ്റ്ററും റംസാനുമൊക്കെയല്ലേ. എടുത്തപണിയുടെ വിയർപ്പിനൊത്ത് മിച്ചമൂല്യം കിട്ടാതാവുമ്പം കരച്ചിൽ പതിവാണെന്ന് മഹാനായ മാർക്സ് പ്രവചിച്ചിട്ടുണ്ട്. അവരുടെ മുന്നിൽവെച്ചാണ് മുഖ്യമന്ത്രി ഒരു പച്ചക്കൊടിയുമായി വന്ന് കെസ്വിഫ്റ്റിന് തുടക്കം കുറിച്ചത്. കെഎസ്ആർടിസിയിലെ പുക ഇപ്പോൾ കെഎസ്ഇബിയിലേക്ക് പടർന്നിട്ടുണ്ട്. അധികം വൈകാതെ അത് വാട്ടർഅതോറിറ്റിയിലേക്കും ഒഴുകുമെന്നാണ് അറിയാൻ കഴിഞ്ഞത്. എളമരവും ആനത്തലവട്ടവും ബാലനുമൊക്കെ ഘടകകകക്ഷി മന്ത്രിമാർക്കെതിരിൽ അരയും തലയും മുറുക്കി രംഗത്തുണ്ട്. ഞങ്ങടെ യൂണിയനുകൾ ഞങ്ങടെ മന്ത്രിമാർക്കെതിരെ സമരം നടത്തിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്ന ചരിത്രപരമായ മുദ്രാവാക്യമാണ് ചുവന്നുതുടുത്ത തൊഴിലാളി യൂണിയനുകൾ ഇപ്പോൾ മുഴക്കുന്നത്.

പാർലറിൽ ഇപ്പോൾ വന്നിരിക്കുന്നത് സഖാവ് കാനമാണ്. കെ റെയിലിനെകുറിച്ചുള്ള സംശയങ്ങളുന്നയിക്കുമ്പോൾ കാനം രണ്ടു കൊടിയും പിടിച്ചാണ് വരുന്നത്. ഇടതു കയ്യിൽ ചുവപ്പും വലതുകയ്യിൽ പച്ചയും . ഇടക്ക് എതിർക്കും ഇടക്ക് അനുകൂലിക്കും .ഇതൊക്കെ കാണുമ്പോൾ പാർലർ അറിയാതെ പൂട്ടിപ്പോവുകയാണ്.എല്ലാവർക്കും വണക്കം.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - നയതന്ത്ര

contributor

Similar News